കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടറിഞ്ഞു. ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ടെത്താൻ വൈകിയതെന്ന വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. മുൻദിവസങ്ങളിൽ എഡിജിപി പി. വിജയനും കുടുംബത്തെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചതായും സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മകൾ ഭദ്ര കീർത്തി വ്യക്തമാക്കി. [&Read More
Tags :Bhadra Keerthi
നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് ആഗ്രഹിക്കേണ്ടതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിനിമാ താരം വിനീത് ശ്രീനിവാസന് എഴുതിയ തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ യുവജന സമരങ്ങളുടെ മുഖവും ഐസ ദേശീയ അധ്യക്ഷയുമായ നേഹ ബോറയെക്കുറിച്ചുള്ള ഒരു റീൽ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. സ്വന്തം മൂല്യമറിയുന്ന, അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, ആരുടെയും മുന്നിൽ നിശബ്ദയാക്കപ്പെടാത്ത മകളെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ആ വീഡിയോയിലെ [&Read More