30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

India

മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More

Main story

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യതാ നീക്കവുമായി ബിജെപി. കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ തുടക്കം കുറിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ പരാമര്‍ശങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. രാഹുല്‍ ഗാന്ധിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോകമെമ്പാടും വിവാദങ്ങളില്‍പ്പെട്ട സോറോസ് ഫൗണ്ടേഷന്റെ സജീവ പങ്കാളിയായാണ് [&Read More

Kerala

‘ലൈസൻസിൽ പ്രിയ, പാസ്‌പോർട്ടിൽ ഷഹനാസ്’; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹിക പ്രവർത്തക എം.എ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിച്ചാ് കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഷഹനാസ് ഒരേ സമയം വ്യത്യസ്ത പേരുകളിലുള്ള തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷിന്റെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ [&Read More

India

‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ വിചിത്രവാദവുമായി എൻഡിഎ വക്താവ്. കോൺഗ്രസിലെ വനിതാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ഇതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നതെന്നുമാണ് എൻഡിഎ വക്താവും ടിഡിപി നേതാവുമായ ദീപക് റെഡ്ഡി ഒരു ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു ദീപക് റെഡ്ഡിയുടെ ഈ പരാമർശം. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്. ലോക്സഭാ ബജറ്റ് [&Read More

India

20 വർഷത്തിനിടെ ആദ്യം; മോദിയുടെ മറുപടിയില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസാക്കി

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ [&Read More

Kerala

വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്

തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസിൽ വച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ചാണ് വിനോദിന്റെ നിർണായക നീക്കം. വിഷ്ണുവിന്റെ സ്മരണാർത്ഥം സ്വരൂപിച്ച പത്തുലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് വിനോദിന്റെ പ്രധാന ആരോപണം. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയുടെ പേരിൽ നൽകിയെങ്കിലും ബാക്കി തുക പാർട്ടി [&Read More

India

ദീപക് ഇന്ത്യയുടെ ഹീറോ; വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടതുറന്നവൻ-രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:‘ഉത്തരാഖണ്ഡിലെ [&Read More