24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

India

‘മോദി സർക്കാർ ഭീരുത്വത്തിൻ്റെ പാരമ്യം; മകൾ നഷ്ടപ്പെട്ട കുടുംബത്തോടുള്ള സമീപനം അങ്ങേയറ്റം ലജ്ജാകരം’:

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി സമരം ചെയ്ത മാതാപിതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പോലീസ് നടപടി മോദി സർക്കാരിൻ്റെ ‘ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യ’മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതക കേസിൽ കുടുംബം ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന് സിക്കിം ഗവർണർ പദവി നൽകിയപ്പോൾ, നീതി തേടുന്ന മാതാപിതാക്കളെ ഭരണകൂടം തടവിലാക്കുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. മകൾ നഷ്ടപ്പെട്ട [&Read More

India

‘നേര്‍ക്ക് നേര്‍ വരാന്‍ ധൈര്യമില്ല; ആര്‍എസ്എസുകാര്‍ മോദിയെപ്പോലെ ബുള്ളികള്‍; അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്നും നേര്‍ക്ക് നേര്‍ വരാന്‍ ഭയപ്പെടുന്ന ഇവര്‍ക്ക് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമാണ് അറിയാവുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12Read More

Main story

‘ഗ്യാനേഷ് കുമാറും പോകും, സർക്കാരും പോകും; ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും അധികം വൈകാതെ പുറത്താകുമെന്നും, അതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ഇതുപോലെ തുടർന്നു കൊണ്ടുപോയാൽ സർക്കാർ നിലംപൊത്തുമെന്നും [&Read More

Kerala

കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ കേരളത്തിൽ പുതിയ സമരവുമായി ബിജെപി. എസ്‌ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സഭയ്ക്ക് മുന്നിൽ തുടർച്ചയായ സമരങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഡൽഹിയിൽ കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് സമരം നടത്തുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിലും പ്രതിരോധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.Read More

Kerala

‘കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്; അവർക്ക് റീൽ ഇട്ടാൽ മതി; ബിജെപിക്ക്

തിരുവനന്തപുരം: കോൺഗ്രസിനും ബിജെപിക്കും വ്യത്യസ്തമായ പ്രവർത്തന ശൈലിയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാരാർ ഭവനിൽ നടന്ന ബിജെപിയുടെ ‘മിഷൻ 2029’ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് റീൽ ഇട്ടാൽ മതിയെന്നും അവർക്ക് കൃത്യമായ വോട്ടുബാങ്കുണ്ടെന്നും എന്നാൽ ബിജെപിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വിജയിക്കാത്ത പാർട്ടിയാണെന്ന നരേറ്റീവ് മാറ്റാൻ [&Read More

Main story

‘ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡൽ, ലക്ഷ്യം 100 കേസ്; ഭയന്ന് പിന്മാറില്ല,

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്, എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള [&Read More

Main story

‘പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെച്ചു’; സുരേഷ് ബാബുവിനെതിരായ പീഡന ആരോപണത്തിൽ പൊലീസ്

പാലക്കാട്: സി.പി.ഐ.എം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നൽകിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്.പിക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. യുവതിയുടെ പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭ്യമാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് [&Read More

Main story

മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്

ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്. യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് Read More

Kerala

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം: പിന്നിൽ ബിജെപിയെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഡിസിസി ഓഫീസിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. ഓഫീസിനുള്ളിൽ നിന്ന് കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രവർത്തകർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അർദ്ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലുണ്ടായ ബിജെപിRead More

Main story

‘ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണ്’: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിംഗ് വഗേല

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ശങ്കർസിംഗ് വഗേല. പാർട്ടി വിട്ട് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് എൺപത്തിയാറുകാരനായ വഗേലയുടെ ‘ഘർ വാപസി’ ചർച്ചകൾ സജീവമാകുന്നത്. എ.ഐ.സി.സി ഗുജറാത്ത് ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, ഗുജറാത്ത് പി.സി.സി അധ്യക്ഷൻ അമിത് ചാവ്ഡ, മുൻ കേന്ദ്രമന്ത്രി ഭരത്സിംഗ് സോളങ്കി എന്നിവരുമായി വഗേല പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. എന്നാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടക്കാനിരിക്കുന്ന [&Read More