Tags :CPM Election Defeat
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനതയ്ക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് നൽകിയ കമന്റിലാണ് അശോകൻ ചരുവിൽ ഈ പ്രതികരണം നടത്തിയത്. 2016Read More
ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്. തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്. സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ [&Read More