15/06/2026
[fontresizer_tawhidurrahmandear_widget]

Tags :devaswom board

Main story

അയ്യപ്പസംഗമം: പ്രസാദ വിതരണത്തിലും വൻ ക്രമക്കേട്, 4100 ടിൻ അരവണയും അപ്പവും ഉദ്യോഗസ്ഥരും

പമ്പ: ആഗോള അയ്യപ്പസംഗമത്തിൽ വിതരണത്തിനെത്തിച്ച പ്രസാദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഭക്തർക്കായി എത്തിച്ച 4100 ടിൻ അരവണയും അപ്പവും ഭൂരിഭാഗവും വിതരണം ചെയ്യാതെ ദേവസ്വം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വീതിച്ചെടുത്തതായാണ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി പമ്പയിൽ നിന്ന് 4100 ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം, നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ എത്തിച്ചിരുന്നു എന്നാൽ ഇതിൽ വെറും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചത്. ബാക്കി വന്ന [&Read More

Kerala

ആഗോള അയ്യപ്പ സംഗമം: ഒന്നിനും കണക്കില്ല, ഗുരുതര ക്രമക്കേട്; ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ,

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ അതീവ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പരിപാടിക്കായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ സ്‌പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ വിശദീകരണം റിപ്പോർട്ടിലെ വിവരങ്ങളോടെ തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ മറുപടിയിൽ തുക തിരിച്ചുകിട്ടിയെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും, ഈ തുക ലഭിച്ചിട്ടില്ലെന്നും രണ്ട് കോടിയുടെ സ്‌പോൺസർമാർ ആരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ട് [&Read More

Main story

ശബരിമല സ്വർണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും അന്വേഷണ നിഴലിൽ?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (Read More

Main story

ആഗോള അയ്യപ്പസംഗമത്തിൽ നഷ്ടം 3.4 കോടി; ദേവസ്വം കൊടുത്ത രണ്ടുകോടി തിരികെ ലഭിച്ചില്ല

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്‌പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്‌പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്‌പോൺസർഷിപ്പ് [&Read More

Kerala

ശബരിമല ഭണ്ഡാരത്തിൽനിന്ന് പണവും സ്വർണവും വായിലൊളിപ്പിച്ചു കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: സന്നിധാനത്തെ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും വിദേശ കറൻസികളും സ്വർണവും കവർന്ന രണ്ട് ദേവസ്വം താൽക്കാലിക ജീവനക്കാരെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ എം.ജി. ഗോപകുമാർ (51), സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. ഇവരെ സന്നിധാനം പോലീസിന് കൈമാറി. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു. പേപ്പർ നോട്ടുകളിൽനിന്നും വ്യത്യസ്തമായി വിദേശ [&Read More

Main story

ശബരിമല സ്വർണക്കൊള്ള: ‘വേലി തന്നെ വിളവു തിന്നുന്നു’- എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ [&Read More

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് ഇദ്ദേഹം. സ്വര്‍ണം പൂശിയ ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്നതാണ് വാസുവിനെതിരായ പ്രധാന ആരോപണം. 2019 മാര്‍ച്ച് 18Read More