‘ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തികളുടെ ഇഷ്ടം’; സ്കൂളിൽ അധ്യാപികയ്ക്ക് ചുരിദാർ ധരിച്ചു വരാമെന്ന്
കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്മാരുടെ വ്യക്തിപരമായ തീരുമാനമാണെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കേരള ഹൈക്കോടതി. നിയമത്തിന്റെ പിൻബലമില്ലാതെ ഒരാൾ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ നിർദേശം നൽകാൻ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായർ നൽകിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ചുരിദാർ ധരിച്ച് സ്‌കൂളിൽ എത്തിയ പ്രധാനാധ്യാപികയെ മാനേജറുടെ നിർദേശപ്രകാരം ഗേറ്റിൽ തടഞ്ഞ നടപടിയെ ഹരജിയിൽ ചോദ്യം ചെയ്തിരുന്നു. [&Read More