‘എന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ’; ഇറ്റലിയിൽ മെലോണിക്ക് ഭരണത്തിൽ റെക്കോഡ്, സന്തോഷം പങ്കുവെച്ച് മോദി
ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാംലോകയുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്‌ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ റെക്കോഡാണ് മറികടന്നത്. ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് മോദി പറഞ്ഞു. മെലോണിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യRead More