തെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണ്‍ മേഖലയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. തകരാറിലായ ഹെലികോപ്റ്ററിനെ മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘യാന്‍ഷുഫ്’ (ബ്ലാക്ക് ഹോക്ക്) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഹെലികോപ്റ്റര്‍ ഇവിടെ അടിയന്തരമായി ഇറക്കിയിരുന്നു. വെള്ളിയാഴ്ച ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ, മറ്റൊരു ഹെലികോപ്റ്ററുമായി ഘടിപ്പിച്ചിരുന്ന വടം വേര്‍പെടുകയും ഹെലികോപ്റ്റര്‍ താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ [&Read More
Tags :IDF
അര്‍ജന്റീനയിലെ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലികള്‍? ഐഡിഎഫ് ഗ്രനേഡ് ഉപയോഗിച്ചെന്ന് ആരോപണം; വന്‍ വിവാദം
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലി വിനോദസഞ്ചാരികളാണെന്ന ആരോപണവുമായി പ്രതിപക്ഷം. ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഐഡിഎഫ് ഗ്രനേഡ്’ ആണ് ഇവര്‍ കാട്ടുതീ പടര്‍ത്താന്‍ ഉപയോഗിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും ആരോപണമാണ് വലിയ വിവാദമായിരിക്കുന്നത്. ഇസ്രയേല്‍ വൃത്തങ്ങള്‍ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജന്റീനയിലെ തെക്കന്‍ മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രയേലി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തീയിടാന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുവെന്നാണ് അര്‍ജന്റീനയിലെ ചില രാഷ്ട്രീയ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ‘ഇസ്രയേല്‍ [&Read More
ഇസ്രയേല്‍ സൈന്യത്തിലും ഇറാന്‍ ചാരന്‍; സൈനിക താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയയാള്‍
ടെല്‍ അവീവ്: ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തില്‍ ഇസ്രായേലി പൗരന്‍ അറസ്റ്റില്‍. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ റാഫേല്‍ റുവേനി (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്നലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. സെപ്റ്റംബര്‍ മുതല്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമായി റുവേനി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീടിനടുത്തുള്ള പാര്‍ക്ക്, നഗരത്തിലെ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍ എന്നിവയുടെ വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനായി ഹാന്‍ഡ്‌ലര്‍ ഇയാളെ റിക്രൂട്ട് ചെയ്യതിരുന്നു. റുവേനി സേവനമനുഷ്ഠിച്ചിരുന്ന [&Read More
ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രായേല്‍ സെെന്യത്തിന്റെ മുന്‍ അഭിഭാഷക അറസ്റ്റില്‍
തെല്‍ അവീവ്: ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട്, ഇസ്രായേൽ സൈന്യത്തിന്റെ മുൻ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫത്ത് തോമർ യെറുഷാൽമി അറസ്റ്റിലായി. ദൃശ്യങ്ങൾ പുറത്തുവിടാൻ അനുമതി നൽകിയത് താനാണെന്നു വെളിപ്പെടുത്തി വെള്ളിയാഴ്ച ഇവർ രാജി വെച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് അവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ദേ തൈമാൻ ഡിറ്റൻഷൻ സെന്ററിലെ തടവുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലാണ് ഈ നടപടി. 2024 ജൂലൈ 5Read More