തെൽ അവീവ്: തെക്കൻ ലബനാനിൽ ഇസ്രയേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത് തങ്ങളുടെ സൈനികൻ തന്നെയാണെന്ന് ഐഡിഎഫ് സമ്മതിച്ചു. സംഭവത്തിൽ കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലബനാനിലെ സൈനിക നീക്കത്തിനിടെ ഇസ്രയേൽ സൈനികൻ ക്രിസ്തുരൂപം തകർക്കുന്ന ചിത്രം പുറത്തുവന്നത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞിരുന്ന സൈന്യം, പ്രാഥമിക അന്വേഷണത്തിന് [&Read More
Tags :IDF
തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന [&Read More
ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More
തെല്‍ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ [&Read More
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂർച്ഛിക്കുന്നതിനിടെ, ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഉള്ളറകളിൽ ഇറാൻ ചാരപ്രവർത്തനം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നുRead More
ജെറുസലേം: തെക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ഹെബ്രോണിന് തെക്കുള്ള സമാനി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കുമിടയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയതായിരുന്നു സൈനികരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ അവിടെയുണ്ടായിരുന്ന ജൂത കുടിയേറ്റക്കാർ സൈനികർക്ക് നേരെ തിരിയുകയായിരുന്നു. സൈനികർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലാണ് ഒരു സൈനികന്റെ [&Read More
തെൽ അവീവ്: ഇറാൻ യുദ്ധത്തിൽ നിലപാട് മാറ്റി ഇസ്രയേൽ സൈന്യം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ സൈന്യത്തിന്റെ ഔദ്യോഗിക യുദ്ധലക്ഷ്യങ്ങളിൽ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക പ്രഹരശേഷി തകർക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് ഐഡിഎഫ് വിശദീകരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ നിർമാണശാലകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നീക്കത്തിന്റെ [&Read More
ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ
ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More
തെൽ അവീവ്: തെക്കൻ ഇസ്രയേലിൽ രണ്ട് മണിക്കൂറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ 37 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയുണ്ടായ ഈ അപകടങ്ങളിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇസ്രയേൽ പ്രതിരോധ സേനയിലെ (ഐഡിഎഫ്) അംഗങ്ങളാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും വേഗത്തിൽ സഞ്ചരിക്കുന്നതിനായി ചില പ്രധാന റോഡുകളിൽ പോലീസ് ഗതാഗതം നിരോധിച്ചു. സൈനികരുമായി ബേസിലേക്ക് പോവുകയായിരുന്ന ബസ് ഹൈവേ 40Read More
വാഷിങ്ടൺ/തെൽ അവീവ്: അന്തരിച്ച അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ സൈന്യവുമായി(ഐഡിഎഫ്) ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി എഫ്.ബി.ഐ രേഖകൾ. എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സൈന്യവുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പുറത്തുവരുന്നത്. ഇസ്രയേൽ സൈനികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്‌സ് ഓഫ് ദ ഐ.ഡി.എഫ്’ (എഫ്‌ഐഡിഎഫ്) എന്ന സംഘടനയ്ക്ക് എപ്സ്റ്റീൻ കോടികൾ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രയേൽ അനുകൂല നിലപാടുള്ള മറ്റ് ചില സംഘടനകൾക്കും അദ്ദേഹം ഫണ്ട് നൽകിയിരുന്നതായി [&Read More