Tags :Iran Israel tensions
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം അതിരൂക്ഷമായതോടെ, ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും പൗരന്മാർ സ്വന്തം നിലയിൽ യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും യുഎസ് എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർച്ച് 2 മുതൽ തബ ബോർഡർ ക്രോസിംഗിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗം സ്വീകരിക്കുന്നവരുടെ സുരക്ഷയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് എംബസിയുടെ നിലപാട്. ഇസ്രയേലിന് പുറമെ ഈജിപ്ത്, [&Read More
മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കർക്കശമായ നിലപാടിനെത്തുടർന്ന്, സ്‌പെയിനിലെ റോത, മൊറോൺ സൈനിക താവളങ്ങളിൽനിന്ന് 15 അമേരിക്കൻ യുദ്ധവിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. ഗസ്സ യുദ്ധക്കാലം മുതൽ പെഡ്രോയും സ്‌പെയിനും തുടരുന്ന നിലപാട് ഒരിക്കൽകൂടി അരക്കിട്ടുറപ്പിക്കുന്നതാണു പുതിയ നീക്കങ്ങൾ. സ്പാനിഷ് പരമാധികാരത്തിന് കീഴിലുള്ള സൈനിക താവളങ്ങൾ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് [&Read More
തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More
വാഷിങ്ടൺ/ദുബൈ: ഇറാനുമായുള്ള യുദ്ധഭീതിയും ആണവ ചർച്ചകളും ഒരേസമയം പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം നടത്തി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെന്റ്‌കോം) പരിധിയിലുള്ള മേഖലയിൽ ഇതിനകം 300Read More
ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ഇറാൻ സമുദ്രാതിർത്തിയിൽനിന്ന് പരമാവധി അകലം പാലിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്താനുമാണ് യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാക ഘടിപ്പിച്ച കപ്പലുകൾ [&Read More
തെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, നിശ്ചയിക്കപ്പെട്ട പരിധി ലംഘിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ട് പറയുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ ലംഘിച്ചാൽ, ഞങ്ങൾ [&Read More
തെഹ്റാൻ: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ അമേരിക്കയുമായി നിർണായകമായ ആണവ ചർച്ച പുരോഗമിക്കുന്നതിനിടെ, മിസൈൽ ശക്തിപ്രകടനവുമായി ഇറാൻ. ഇസ്രയേലിനെ ചാരമാക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിപ്ലവ ഗാർഡ് പ്രദർശിപ്പിച്ചു. ‘ഖൊറംഷെഹർRead More
സൻആ: അമേരിക്ക ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ ഇസ്രയേലിനും അമേരിക്കൻ കപ്പലുകൾക്കും എതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ യമനിലെ ഹൂത്തികൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ‘കാൻ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഹൂത്തികൾ സജ്ജമാണെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ സുരക്ഷാ സേന. ഇറാനെതിരായ ആക്രമണമുണ്ടായാൽ പ്രതികരിക്കാനായി ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ തന്ത്രപ്രധാനമായ ഇടങ്ങളിലേക്ക് നീക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൂത്തികൾക്കെതിരെ പോരാടുന്ന യമനിലെ മറ്റൊരു വിഭാഗം, ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ കപ്പലുകൾക്ക് [&Read More