09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

World

‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി

ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More

Iran

യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More

Iran

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More

Iran

ആക്രമണം ഭയന്ന് ഇസ്രയേൽ; ഇറാൻ മിസൈലുകൾ പതിക്കുന്നത് അനുകരിച്ച് മോക്ക്ഡ്രില്ലുമായി ഐഡിഎഫ്

തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More

World

ചർച്ചയ്ക്ക് തയാറെന്ന് ഇറാനെ അറിയിച്ച് അമേരിക്ക; ചർച്ച പറ്റില്ല, സൈനിക നടപടി വേണമെന്ന്

വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് [&Read More

Main story

ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ

തെഹ്‌റാൻ: യുദ്ധഭീഷണി മുഴക്കി യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചതിനു പിന്നാലെ ആണവ കേന്ദ്രങ്ങളിൽ രഹസ്യനീക്കങ്ങളുമായി ഇറാൻ. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ തകർന്ന തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇറാൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലെ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ നിർമിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉദ്ധരിച്ച് ‘അസോസിയേറ്റഡ് പ്രസ്’ ആണ് വാർത്ത പുറത്തുവിട്ടത്. [&Read More

Main story

ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More

Iran

‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി

അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽRead More

Iran

‘ഈ മണ്ടൻ തീരുമാനത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; വിപ്ലവ ഗാർഡിനെ ഭീകരപ്പട്ടികയിൽ ചേർത്ത

തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂനിയന്റെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാൻ രംഗത്ത്. ഈ വിഡ്ഢിത്തത്തിന് യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നടപടിക്ക് മറുപടി ഇല്ലാതിരിക്കില്ലെന്നും ഇറാൻ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി എജെഇ മുന്നറിയിപ്പ് നൽകി. യൂറോപ്പിന്റെ ശത്രുതാപരമായ നടപടി ചോദ്യം ചെയ്യപ്പെടാതെ പോകില്ല. ഉപരോധങ്ങൾ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെങ്കിലും, യൂറോപ്യൻ യൂനിയന് ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐ.ആർ.ജി.സിയിലെ ഇറാൻ പരമോന്നത [&Read More