01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Isaac Herzog

Israel

ഇസ്രയേൽ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഹെലികോപ്റ്റർ

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി താഴെയിറക്കിRead More

World

‘ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ്

തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്‌നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള [&Read More

Israel

‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു. താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ [&Read More

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

Main story

‘അഴിമതിക്കേസില്‍ സമ്പൂര്‍ണ മാപ്പുനല്‍കണം’; ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി നെതന്യാഹു

തെല്‍ അവീവ്: തനിക്കെതിരായ അഴിമതിക്കേസുകളില്‍ സമ്പൂര്‍ണ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി ബെഞ്ചമിന്‍ നെതന്യാഹു. ഐസക് ഹെര്‍സോഗിനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, നിലവിലെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെതന്യാഹു ഈ അസാധാരണമായ നീക്കം നടത്തിയത്. (Read More