31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

World

സക്കർബർഗിനും പണികിട്ടി; ഇസ്രയേലിലെ ഓഫീസ് പൂട്ടി മെറ്റ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജീവനക്കാർക്ക്

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More

World

‘ഇറാന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളുടെ ചിത്രം പങ്കുവെച്ചാൽ 5 വർഷം തടവ്’; നെതന്യാഹു സർക്കാർ

തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More

World

‘അടുത്ത ലക്ഷ്യം യുഎസ് ടെക് ഭീമന്‍മാര്‍’; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള കമ്പനികൾക്ക് മുന്നറിയിപ്പുമായി

തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളുടെ ഓഫീസുകൾ തങ്ങളുടെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടെക് കേന്ദ്രങ്ങൾക്കും ബാങ്കുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐആർജിസിയുമായി ബന്ധപ്പെട്ട തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലന്തിർ തുടങ്ങിയ ആഗോള ഭീമന്മാരുടെ ക്ലൗഡ്‌ – ഡാറ്റാ കേന്ദ്രങ്ങളെയാണ് ഇറാൻ നിയമപരമായ ലക്ഷ്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ [&Read More

India

ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് കടന്നുപോകാൻ അനുവദി നൽകി ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യൻ പതാക വഹിച്ച ടാങ്കറുകൾക്ക് യാത്രാ അനുമതി ലഭിച്ചത്. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഗതാഗതത്തിന് ആഗോളതലത്തിൽ തന്നെ പ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ‘പുഷ്പക്’, ‘പരിമൽ’ എന്നീ ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള [&Read More

Iran

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു ഡസനോളം മൈനുകൾ സ്ഥാപിച്ചു; എണ്ണക്കടത്ത് തടസ്സപ്പെടുത്താൻ നീക്കമെന്ന്

വാഷിങ്ടൺ: അന്താരാഷ്ട്ര തലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തിന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഒരു ഡസനോളം മൈനുകൾ കടലിടുക്കിലെ വിവിധ ഭാഗങ്ങളിലായി ഇറാൻ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജലപാത വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് തടസ്സപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ച് 12 ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, എൽഎൻജി കയറ്റുമതി നിലച്ചതോടെ [&Read More

Iran

‘ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മാരക നാശനഷ്ടങ്ങൾ; കടുത്ത സെൻസർഷിപ്പിലൂടെ വാർത്ത തടയുന്നു’

ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ [&Read More

Iran

‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’; മിസൈലിൽ സന്ദേശമെഴുതി അമേരിക്കയ്ക്ക് ഇറാന്റെ ‘മനഃശാസ്ത്ര പ്രഹരം’?

തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ [&Read More

Main story

ഇസ്രയേലിൽ 6,586 കെട്ടിടങ്ങൾ തകർന്നു, 1,485 വാഹനങ്ങൾക്ക് നാശം; 11 ദിവസത്തെ കണക്ക്

തെൽ അവീവ്: ഇറാൻ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ ഇസ്രയേലിൽ ഞെട്ടിക്കുന്ന നാശനഷ്ടങ്ങൾ സംഭവിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇതുവരെയും പുറത്തുവരാത്ത കണക്കുകളാണിപ്പോൾ ഇസ്രയേൽ ടാക്‌സ് അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ തകർന്ന വസ്തുവകകൾക്കായി ഇതുവരെ 9,115 നഷ്ടപരിഹാര ക്ലെയിമുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. ജെറുസലേം പോസ്റ്റ് ആണ് ടാക്‌സ് അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ കെട്ടിടങ്ങൾ: 6,586 ക്ലെയിമുകൾ.വാഹനങ്ങൾ: 1,485 ക്ലെയിമുകൾ.വീട്ടുപകരണങ്ങളും യന്ത്രസാമഗ്രികളും: 1,044 ക്ലെയിമുകൾ. [&Read More

World

മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More