09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

World

യുദ്ധത്തിനിടയിൽ അതിർത്തിയിൽ നിന്ന് 1,000 കിലോമീറ്റർ അകലെ രഹസ്യ ഓപറേഷൻ നടത്തി ഇസ്രയേൽ

തെൽഅവീവ്: യുദ്ധത്തിനിടയിലും അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ രഹസ്യ ഓപറേഷൻ നടത്തി ഇസ്രയേൽ നാവികസേന. ‘ഷായെറ്റെറ്റ് 13’ എന്ന കമാന്റോ സംഘമാണ് അതീവ രഹസ്യവും സങ്കീർണ്ണവുമായ ഓപറേഷൻ നടത്തിയത്. ഇതുവരെ നാവികസേന കടന്നുചെന്നിട്ടില്ലാത്ത മേഖലകളിൽ വച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി. ഹൈഫയ്ക്ക് സമീപമുള്ള അറ്റ്‌ലിറ്റ് നാവിക താവളത്തിൽ നടന്ന നാവികസേനാ മേധാവിയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. വൈസ് അഡ്മിറൽ ഐയൽ ഹരേൽ നാവികസേനയുടെ പുതിയ കമാൻഡറായി ചുമതലയേറ്റ [&Read More

World

‘കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാർ; നിങ്ങളെ ലോകം മുഴുവൻ വെറുക്കുന്നു’-വിയറ്റ്നാമിൽ ഇസ്രയേൽ മുൻ സൈനികരെ

ഹാനോയ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കാനെത്തുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ പ്രതിഷേധം കടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ പൗരന്മാർ നേരിടുന്ന കടുത്ത ജനരോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഐഡിഎഫിൽ റിസർവ് സൈനികരായിരുന്ന ഇസ്രയേലികളെ ഒരു സംഘം ബ്രിട്ടീഷ് വിനോദസഞ്ചാരികൾ തടയുകയും റെസ്റ്റോറന്റിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെയും ഇസ്രയേൽ സൈന്യം മുൻകാലങ്ങളിൽ നടത്തിയ ക്രൂരതകളെയും കുറിച്ചുള്ള രൂക്ഷമായ ചോദ്യങ്ങളുമായാണ് വിനോദസഞ്ചാരികൾ ഇവരെ നേരിട്ടത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ടോം ഹൻഡാലിന്റെയും അമേരിക്കൻ ആക്ടിവിസ്റ്റ് [&Read More

World

‘ഇസ്രയേലിനെതിരെ ഉപരോധം വേണം, ചെയ്തുകൂട്ടുന്നത് സമാനതകളില്ലാത്ത ക്രൂരത’; യുഎൻ നടപടി ആവശ്യപ്പെട്ട് തുർക്കി

ഇസ്താംബൂൾ: ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി തുർക്കി പാർലമെന്റ് സ്പീക്കർ നുമാൻ കുർതുൽമസ്. ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർണ്ണവിവേചനത്തിന്റെ പേരിൽ 1974Read More

World

ഒടുവിൽ ഇസ്രയേലിനെ കൈവിട്ട് ഉറ്റമിത്രം ഇറ്റലിയും; പ്രതിരോധ കരാറുകൾ റദ്ദാക്കി, ഇനി പുതുക്കില്ല

റോം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി ഇറ്റലിയുടെ നയതന്ത്ര നീക്കം. ഇസ്രയേൽ പ്രതിരോധ സേനയുമായി ദീർഘകാലമായി നിലനിന്നിരുന്ന എല്ലാ പ്രതിരോധ സഹകരണ കരാറുകളും ഇറ്റലി താൽക്കാലികമായി നിർത്തിവെച്ചു. ഇസ്ലാമാബാദിലെ അമേരിക്കRead More

World

കോടതി ഉത്തരവിന് പുല്ലുവില; നെതന്യാഹു സർക്കാറിനെതിരെ തെൽ അവീവിൽ വൻ പ്രതിഷേധം

നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ തെൽ അവീവിലെ ഹബിമ സ്‌ക്വയറിൽ ശനിയാഴ്ച രാത്രി വൻ പ്രതിഷേധം.Read More

World

ഇസ്‌ലാമാബാദ് ചർച്ചകൾ ഫലം കണ്ടില്ല; അമേരിക്കയും ഇറാനും തമ്മിൽ ധാരണയായില്ല, പാകിസ്ഥാനിൽ നിന്ന്

ഇസ്‌ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More

Main story

പശ്ചിമേഷ്യയിൽ ആശ്വാസം; രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയും ഇറാനും

തെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിൻ്റെ സമയപരിധി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇറാനും അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച നടന്നത്. ഹോർമുസ് കടലിടുക്ക് വിപ്ലവ ഗാർഡിൻ്റെ മേൽനോട്ടത്തിൽ താൽക്കാലികമായി തുറന്നു കൊടുക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെയാണ് നിർണായക വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു നാടകീയ നീക്കങ്ങൾ. ഇതോടെ സംഘർഷത്തിൻ്റെ [&Read More

World

ലബനനിൽ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ഇസ്രയേൽ; ഞങ്ങളെല്ലാം ഒന്നാണെന്ന് കുഞ്ഞു മാലാഖ

ബെയ്‌റൂത്ത്: ലബനനിൽ ഭീകരമായ രൂപത്തിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ പ്രദേശവാസികളോട് മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന നിർദേശം നൽകിയെന്ന റിപ്പോർട്ടിനു പിന്നാലെ മതേതരത്വത്തിന്റെ സന്ദേശവുമായി ഒരു കൊച്ചു ബാലിക. തെക്കൻ ലബനനിലാണ് അയൽവാസികളായ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ക്രിസ്ത്യൻ, ദ്രൂസ് വിഭാഗങ്ങളിലെ നേതാക്കൾക്ക് ഇസ്രായേൽ കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഈ വിഭജന ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഈ പെൺകുട്ടി ക്രിസ്ത്യൻ പള്ളിമണി മുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു. ഞങ്ങളെല്ലാവരും ഒന്നാണെന്നും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നുമുള്ള സന്ദേശവും [&Read More

Iran

ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു

തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More