09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

Palestine

മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ

തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ [&Read More

Israel

‘ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും’; യുഎസിനും ഇസ്രയേലിനും ഇറാന്റെ

തെഹ്‌റാൻ: അമേരിക്കയോ ഇസ്രയേലോ രാജ്യത്തിന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തിയാൽ, യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാൻ പാർലമെന്ററി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം പുനരാരംഭിച്ചാൽ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിലൊന്ന് സമ്പുഷ്ടീകരണ തോത് വർധിപ്പിക്കുക എന്നതാണെന്ന് റെസായി പറഞ്ഞു. “മറ്റൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങിയേക്കാം,” അദ്ദേഹം എക്സിലൂടെ അറിയിച്ചു. നിലവിൽ 60 ശതമാനം [&Read More

Main story

‘ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക; ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ ജനതക്ക്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യക്തമായ സൈനിക പദ്ധതികളില്ലെന്നും രാജ്യം കടുത്ത ആയുധക്ഷാമം നേരിടുകയാണെന്നും ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ചോരുകയാണെന്നും ഇത് മറ്റ് ആഗോള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ കെല്ലി തുറന്നടിച്ചത്. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്നത് പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുന്നതിനൊപ്പം അമേരിക്കയെ അശക്തരാക്കുകയാണെന്ന് കെല്ലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ [&Read More

Palestine

ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല; പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ

ജെനിൻ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അതിരുകടക്കുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട 80 കാരനായ പിതാവിന്റെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഒരു ഫലസ്തീൻ കുടുംബത്തെ കുടിയേറ്റക്കാർ നിർബന്ധിച്ചു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ നടപടിയെ അതീവ ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസസ ഗ്രാമവാസിയായ ഹുസൈൻ അസസ വെള്ളിയാഴ്‌ചയാണ് അന്തരിച്ചത്. ഇസ്രായേൽ സുരക്ഷാ സേനയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമായിരുന്നു കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ [&Read More

Main story

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി

ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More

Iran

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; 2 ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്

വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തു. ഇറാനിയൻ സേനയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ സുരക്ഷയെയും ഈ സംഭവം സങ്കീർണമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു. [&Read More

Main story

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More

World

ഇറാനെ​തിരെ വീണ്ടും യുദ്ധം? 24 മണിക്കൂറിൽ 6500 ടൺ ആയുധങ്ങൾ ഇസ്രായേലിലെത്തിച്ച് യുഎസ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വെറും 24 മണിക്കൂറിനുള്ളിൽ 6500 ടണ്ണിലധികം യുദ്ധസാമഗ്രികൾ യുഎസ് ഇസ്രായേലിലേക്ക് എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രീഫ് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ യുദ്ധത്തിന് പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. ഏകദേശം 65 ലക്ഷം കിലോ വരുന്ന വ്യോമRead More

Main story

‘യുഎസ്-ഇറാൻ യുദ്ധം പാകിസ്‌താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്

ഇസ്‌ലമാബാദ്‌: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More