11/05/2026
[fontresizer_tawhidurrahmandear_widget]

ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല; പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ നിർബന്ധിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ

 ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല; പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ നിർബന്ധിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ

ജെനിൻ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അതിരുകടക്കുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട 80 കാരനായ പിതാവിന്റെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഒരു ഫലസ്തീൻ കുടുംബത്തെ കുടിയേറ്റക്കാർ നിർബന്ധിച്ചു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ നടപടിയെ അതീവ ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസസ ഗ്രാമവാസിയായ ഹുസൈൻ അസസ വെള്ളിയാഴ്‌ചയാണ് അന്തരിച്ചത്. ഇസ്രായേൽ സുരക്ഷാ സേനയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമായിരുന്നു കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

എന്നാൽ സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ സ്ഥലത്തെത്തിയ കുടിയേറ്റക്കാർ, ഈ പ്രദേശം ഇസ്രായേൽ സെറ്റിൽമെന്റിന്റ ഭാഗമാണെന്ന് അവകാശപ്പെടുകയും അവിടെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മൃതദേഹം മാന്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കുടുംബത്തിന് വഴങ്ങേണ്ടി വന്നു. കുടിയേറ്റക്കാർക്ക് സൈനിക സംരക്ഷണം ലഭിച്ചിരുന്നതായും മൃതദേഹം പുറത്തെടുക്കാൻ അവർ നേരത്തെ തന്നെ മണ്ണ് നീക്കിത്തുടങ്ങിയിരുന്നുവെന്നും ഹുസൈന്റെ മകൻ മുഹമ്മദ് വെളിപ്പെടുത്തി. തുടർന്ന് മൃതദേഹം ഗ്രാമത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി അടക്കം ചെയ്തു. ഫലസ്തീനികളെ മനുഷ്യത്വരഹിതമായി കാണുന്ന നയത്തിന്റെ തെളിവാണിതെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം കുറ്റപ്പെടുത്തി.

Also read: