23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Jeffrey Epstein

World

‘ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നു’: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്

മെൽബൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 2026 ജനുവരി അവസാനത്തിൽ പുറത്തുവിട്ട ചില രേഖകളിൽ തനിക്ക് അയച്ചതായി കരുതപ്പെടുന്ന ചില രേഖകൾ ഉൾപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എപ്സ്റ്റീൻ മനപൂർവ്വം ചമച്ചതാണെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷവും താൻ ഖേദിക്കുന്നുവെന്നും പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് [&Read More

World

ഗദ്ദാഫിയുടെ കൊലപാതകത്തിനു പിന്നാലെ ലിബിയയുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ എപ്സ്റ്റീൻ; പിന്തുണയുമായി മൊസാദും

വാഷിങ്ടണ്‍: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ലിബിയയുടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ കൈക്കലാക്കാൻ എപ്സ്റ്റീനും കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകൾ വ്യക്തമാക്കുന്നത്. 2011Read More

Main story

‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More

News

‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്‌ ബിൽ ഗേറ്റ്‌സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്‌സിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More

India

‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More