15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Election 2026

Main story

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുമായി

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. കൊല്ലപ്പെട്ട സി.വി ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. പയ്യന്നൂർ റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 2018 ജൂലൈ 9Read More

Main story

എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി; കാസർകോട് ഷാനവാസ് പാദൂർ, താനൂരിൽ മുഹമ്മദ് സമീർ,

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്‌തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം [&Read More

Main story

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി. തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ [&Read More

Kerala

’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് [&Read More

Kerala

‘ബിജെപി കേരളത്തില്‍ എട്ട് സീറ്റ് വരെ നേടും’; കുണ്ടറയിൽ പോരാട്ടത്തിനിറങ്ങി റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത സാന്നിധ്യമായി മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തിൽ നിന്നാണ് റോബിൻ ജനവിധി തേടുന്നത്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത റോബിന്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പാർട്ടി സീറ്റ് നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച റോബിൻ, തനിക്ക് ലഭിച്ച ഈ അവസരത്തെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. “സീറ്റ് ലഭിക്കുമെന്ന് ഒട്ടും [&Read More

Kerala

മത്സരിക്കാനുറച്ച് കെ സുധാകരൻ; നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം, കേരള ഹൗസിലെ കുടിശ്ശിക

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ സുധാകരൻ. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. എം.പി എന്ന നിലയിൽ കേരള ഹൗസിലുണ്ടായിരുന്ന കുടിശ്ശിക സുധാകരൻ പൂർണമായും തീർപ്പാക്കി കഴിഞ്ഞു. ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ ബാധ്യതകൾ തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഉച്ചയോടെ തന്നെ കുടിശ്ശികകൾ തീർത്ത് ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾ സാധാരണയായി ചെയ്യുന്ന [&Read More

Main story

സി.സി മുകുന്ദൻ ബിജെപിയിൽ; നാട്ടികയിൽ സ്ഥാനാർഥിയാകാൻ സാധ്യത

തൃശൂർ: ഇടതുകോട്ടയായ നാട്ടികയിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് സിറ്റിങ് എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം സംസ്ഥാനRead More

India

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഏപ്രിൽ 9ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9Read More

Main story

‘കേരളം എന്റെ കർമഭൂമി; നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകും’-മലയാളത്തിൽ സംസാരിച്ച് ഗ്യാനേഷ് കുമാർ

കൊച്ചി: കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധം മലയാളത്തിൽ പങ്കുവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മലയാളത്തിൽ തന്റെ ഓർമകൾ പങ്കുവെച്ചത്. കേരളവും എറണാകുളവും തന്റെ കർമഭൂമിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു കേരളത്തിൽ ചെലവഴിച്ച ആ 14 വർഷങ്ങൾ. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. 20 വർഷം മുൻപ് എറണാകുളവും [&Read More