31/03/2026
[fontresizer_tawhidurrahmandear_widget]

Tags :kerala police

Kerala

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ ലഹരി വിൽപന; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരി മരുന്ന് വേട്ടയിൽ യുവതികൾ ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ദന്തഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു. രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പൊലീസും ഡാൻസാഫ് (Read More

Kerala

‘സാത്താൻ സേവയോ?’; ശവക്കല്ലറയ്ക്ക് മുകളിൽ ലഹരി ഉപയോഗവും റീൽസും, യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും പ്രകോപനപരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ സിനിമാ സ്റ്റൈൽ അതിക്രമം നടന്നത്. സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സംഘം കുരിശ് തലകീഴായി പിടിച്ചാണ് ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ചത്. ഇത് ‘സാത്താൻ [&Read More

Main story

വി.ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട്കേരള പൊലീസ്; നടപടി സ്വീകരിച്ച് ഫേസ്ബുക്ക്

തിരുവനന്തപുരം: മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു. ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. ഐടി ആക്ട് 2000, സെക്ഷൻ 79 (3) (ബി) പ്രകാരം കേരള പൊലീസിന്റെ സൈബർ ഓപറേഷൻസ് വിഭാഗം നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങളും യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു [&Read More

Main story

ബിജെപി സീൽ വിവാദം: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള പോലീസ് നടപടിയിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും (Read More

Main story

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി കടുപ്പിച്ച് കേരള പോലീസ്. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കം [&Read More

Kerala

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ: വിവരം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ [&Read More

Kerala

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: കേസെടുത്ത് പോലീസ്‌

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തുRead More

Kerala

‘ജനലിലൂടെ ഒരാള്‍ ഫാനില്‍ തൂങ്ങിയാടുന്നത് കണ്ടു’; നാട്ടുകാരെത്തി നോക്കിയപ്പോള്‍ കൂട്ടമരണം

കൊച്ചി: വടുതലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തവൻ (4), രണ്ട് വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരാൾ ഫാനിൽ തൂങ്ങിയാടുന്നത് ജനലിലൂടെ നാട്ടുകാർ കണ്ടതോടെയാണ് നാടിനെ നടുക്കിയ കൂട്ടമരണത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇവർ വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. അശ്വതിയുടെ ഭർത്താവ് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെ [&Read More

Kerala

നടക്കാനിറങ്ങിയ സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി കമ്പനി മാനേജർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ സിനിമാ നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജറുമായ വിപിൻ, നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, [&Read More

Kerala

കോതമംഗലത്ത് രണ്ടു ലക്ഷത്തിന്റെ രാസലഹരിയുമായി 18കാരിയും യുവാവും എക്സൈസ് പിടിയിൽ

കോതമംഗലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37.229 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടിയത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രതികൾ ദിവസങ്ങളായി [&Read More