15/06/2026
[fontresizer_tawhidurrahmandear_widget]

Tags :kerala politics

Kerala

‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More

Kerala

‘പയറ്റി വിജയിച്ച തന്ത്രം കേരളത്തിലും നടപ്പാക്കണം’; ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ്, ലക്ഷ്യം

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണവും തന്ത്രങ്ങളും ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നു. ആലുവയിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. കേരളത്തിൽ കുറഞ്ഞത് 35 സീറ്റുകളിൽ വിജയം ഉറപ്പിക്കണമെന്നും 55 മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കണമെന്നും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് കർശന നിർദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ സഹായിച്ച പ്രത്യേക തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിഎൽ സന്തോഷ്, വിനോദ് താവ്‌ഡേ, പ്രകാശ് ജാവദേക്കർ തുടങ്ങിയ ദേശീയ [&Read More

Kerala

എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎല്ലിനെ പൂർണ്ണമായും തഴഞ്ഞതിൽ പാർട്ടിയിൽ കടുത്ത അമർഷം. മുന്നണിയിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടിയായിട്ടും ബോർഡിൽ ഒരംഗത്തെ പോലും ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണമായത്. എട്ടംഗ ബോർഡിൽ പകുതിയോളം പേരും സിപിഎം പ്രതിനിധികളാണ്. മുൻപ് മുന്നണിയുടെ ഭാഗമല്ലാതിരുന്ന കാലത്ത് പോലും ഐഎൻഎല്ലിന് ബോർഡിൽ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി എംഎൽഎ ഉണ്ടായിട്ടും പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ ഐഎൻഎല്ലിന് മാത്രമല്ല, ഒരു ഘടകകക്ഷിക്കും ഇത്തവണ ബോർഡിൽ അംഗത്വം [&Read More

Kerala

രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നത്-സാബു എം. ജേക്കബ്

കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More

Main story

‘ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തിൽ പരാജയമാകും’; എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്

ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിന് വിരാമമിട്ട് എൻ.എസ്.എസ്. നിലവിലെ സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുമായി യോജിച്ചുപോകുന്നത് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. ഇതോടെ സമുദായ ഐക്യത്തിനായുള്ള ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു. ​നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമങ്ങൾ പരാജയമാകുമെന്നാണ് എൻ.എസ്.എസ് നേതൃത്വത്തിന്റെ കണ്ടെത്തൽ. അതിനാൽ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി ആരുമായും കൂട്ടുകൂടാനില്ലെന്ന നിലപാടാണ് എൻ.എസ്.എസ് ആവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുമെന്നും [&Read More

Kerala

പയ്യന്നൂർ ഭൂമി ഇടപാട്: തെളിവുകൾ കൈവശമുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ; പിന്തുണയുമായി വി.എസ് പക്ഷം

പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയെ പിടിച്ചുലച്ച ഫണ്ട് വിവാദത്തിലും ഭൂമി ഇടപാടിലും നിലപാട് കടുപ്പിച്ച് വി. കുഞ്ഞികൃഷ്ണൻ. ടി.ഐ മധുസൂദനൻ എം.എൽ.എയ്ക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. സെന്റിന് വെറും നാല് ലക്ഷം രൂപ മാത്രം വിലയുള്ള തണ്ണീർത്തടം 18.45 ലക്ഷം രൂപയ്ക്ക് സഹകരണ സ്ഥാപനത്തെക്കൊണ്ട് വാങ്ങിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദേശത്ത് വെച്ച് ഇടനിലക്കാരും എം.എൽ.എയും പങ്കെടുത്ത വിരുന്നിന്റെ ചിത്രം താൻ [&Read More

Kerala

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല; ഒരുകാലത്ത് ജമാഅത്തിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു-പാലോളി മുഹമ്മദ്

മലപ്പുറം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എ.കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ.കെ ബാലന്റെ പ്രസ്താവന അസംബന്ധം ആണെന്നും സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമാണെന്നും പാലോളി തുറന്നടിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം. ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേപോലെ കാണാൻ കഴിയില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. “ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ [&Read More

Kerala

‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള [&Read More

Kerala

എൻഡിഎ പ്രവേശനം: ട്വന്റി 20യിൽ ഭിന്നത; ചിലർ പാർട്ടി വിടുമെന്ന സൂചന നൽകി

കൊച്ചി: എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ കടുത്ത ഭിന്നത. മുതിർന്ന നേതാക്കളോടും അണികളോടും ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പുറത്തുപോയേക്കാമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സൂചന നൽകി. സ്വതന്ത്ര രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചാണ് തങ്ങൾ പാർട്ടിയിൽ ചേർന്നതെന്നും ബിജെപി മുന്നണിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നും തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. എന്നാൽ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ഒന്നോ [&Read More

Kerala

‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി; മന്ത്രിസ്ഥാനം മടക്കിത്തരാമെന്ന് പറഞ്ഞ് ചതിച്ചു’: ആരോപണവുമായി മന്ത്രി

കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മകന്‍ ചാണ്ടി ഉമ്മനുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്നും, മധ്യസ്ഥത വഹിച്ച് അദ്ദേഹം തന്റെ കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ‘എന്റെ മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. മധ്യസ്ഥത വഹിച്ച് അദ്ദേഹം കുടുംബം ഇല്ലാതാക്കി. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മാന്യത കരുതിയാണ് ഞാന്‍ ഇതൊന്നും പറയാതിരുന്നത്.’Read More