15/06/2026
[fontresizer_tawhidurrahmandear_widget]

Tags :kerala politics

Main story

നിയമസഭാ പോരാട്ടത്തിന് കാസർകോട്ട് തുടക്കം: ഫെബ്രുവരിയിൽ യുഡിഎഫിന്റെ ‘പുതുയുഗയാത്ര’ ,എൽഡിഎഫിന്റെ ‘വികസനമുന്നേറ്റ ജാഥ’

കാസർകോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ മുന്നണികൾ പ്രചാരണ ജാഥകളുമായി രംഗത്തെത്തുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കാസർകോട്ടുനിന്നാണ് ഇത്തവണയും ജാഥകൾ പ്രയാണം ആരംഭിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഫെബ്രുവരിയിൽ തങ്ങളുടെ സംസ്ഥാനതല യാത്രകൾക്ക് തുടക്കം കുറിക്കുമ്പോൾ, കെഎസ്‌യു ചൊവ്വാഴ്ച മുതൽ വിദ്യാർത്ഥി യാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. യുഡിഎഫിന്റെ പുതുയുഗയാത്ര ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഫെബ്രുവരി ആറിന് കാസർകോട്ടുനിന്ന് ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന [&Read More

Main story

ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ; രാഷ്ട്രീയ പോരിനിടെ ചർച്ചയായി മന്ത്രിയുടെ

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More

Kerala

കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More

Kerala

‘മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’;

കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു. ‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന്‍ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് [&Read More

Main story

‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്‌ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നാടായി മുതല്‍ നസ്രാണി വരെ യോജിച്ചുപോകണമെന്ന് പറഞ്ഞത്. അതേസമയം , താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിംകളെ സഹോദരരെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് വി.ഡി സതീശനെന്നും അദ്ദേഹം അപ്രസക്തനാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ”മുസ്‌ലിംകളെ ഭയന്നാണ് ഇന്ന് ക്രിസ്ത്യാനികള്‍ കേരളത്തില്‍ കഴിയുന്നത്. ആ ദുഃഖം അവരില്‍ പലരും പങ്കുവയ്ക്കുകയും ഒന്നിച്ചുപോകണമെന്ന് [&Read More

Kerala

‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More

Kerala

‘കേരളാ കോൺഗ്രസ് എം എവിടെയോ അവിടെ ഭരണമുണ്ട്’- മുന്നണി മാറ്റം തള്ളാതെ ജോസ്

കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ [&Read More

Entertainment

‘അഭിമാനത്തോടെ പറയുന്നു, ഞാനൊരു സംഘിയാണ്; ബിജെപി കേരളം ഭരിക്കും- ‘ബിഗ് ബോസ്’ താരം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നേരിട്ട വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. താന്‍ ഒരു സംഘിയാണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂവെന്നും, അധികം വൈകാതെ കേരളം ബിജെപി ഭരിക്കുമെന്നും റോബിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് നേരെ വലിയ തോതിലുള്ള ഭീഷണികളും അധിക്ഷേപങ്ങളും വന്നതായി റോബിന്‍ പറഞ്ഞു. ‘പലരും എന്നെ സംഘിയെന്നും ചാണകമെന്നും വിളിച്ച് ആക്ഷേപിക്കാന്‍ [&Read More

Main story

ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ [&Read More