Tags :Khamenei assassination
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ [&Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം [&Read More
ബഗ്ദാദ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യോമസേനയുടെ ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ദൗത്യത്തിനിടെ അപ്രതീക്ഷിതമായാണ് അപകടമുണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡിനെ(സെന്റ്‌കോം) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ആക്രമണമോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതോ അല്ല അപകടത്തിന് കാരണമെന്നാണ് സെന്റ്‌കോം വിശദീകരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ ആകാം ഇതിലേക്ക് [&Read More
തെഹ്റാൻ: ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നുവെന്നും നേതാക്കൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നുമുള്ള അമേരിക്കൻRead More
തെഹ്റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്നും, ആ ഇരുട്ടിൽ ജീവൻ രക്ഷിക്കാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും മുതിർന്ന ഇറാനിയൻ നേതാവ് അലി ലാരിജാനി മുന്നറിയിപ്പ് നൽകി. അതിവേഗം യുദ്ധം വിജയിക്കാനാകുമെന്ന ട്രംപിന്റെ പരാമർശത്തോടും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറച്ച് ട്വീറ്റ് ഇട്ട് യുദ്ധം ജയിക്കാനാകില്ലെന്നും ലാരിജാനി വ്യക്തമാക്കി. ഇറാന്റെ വൈദ്യുതി ശേഷി [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More