01/08/2026
[fontresizer_tawhidurrahmandear_widget]

ഖുദ്‌സ് ഐക്യദാർഢ്യ റാലിക്കുനേരെ മിസൈൽ ആക്രമണം; കുലുങ്ങാതെ അഭിമുഖം തുടർന്ന് അലി ലാരിജാനി

 ഖുദ്‌സ് ഐക്യദാർഢ്യ റാലിക്കുനേരെ മിസൈൽ ആക്രമണം; കുലുങ്ങാതെ അഭിമുഖം തുടർന്ന് അലി ലാരിജാനി

അലി ലാരിജാനി ഖുദ്സ് റാലിക്കിടെ

തെഹ്റാന്‍: അമേരിക്കൻ-ഇസ്രായേൽ മിസൈലുകൾ തലയ്ക്കു മുകളിൽ സ്‌ഫോടനം തീർക്കുമ്പോഴും കുലുങ്ങാതെ തത്സമയ ടെലിവിഷൻ അഭിമുഖം പൂർത്തിയാക്കി ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. തെഹ്റാനിലെ ഖുദ്സ് ദിന റാലിക്കിടെ നടന്ന സംഭവം തങ്ങളുടെ നേതാക്കളുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ആഘോഷിക്കുകയാണ് ഇറാൻ മാധ്യമങ്ങൾ. ഇസ്രയേൽ മിസൈലുകൾ റാലി നടന്ന പ്രദേശത്ത് പതിച്ചിട്ടും അഭിമുഖം തുടരുകയായിരുന്നു ലാരിജാനി.

തെഹ്റാനിലെ ഇംഗിലാബ് സ്ട്രീറ്റിലൂടെ മഴ നനഞ്ഞ് ജനലക്ഷങ്ങൾക്കൊപ്പം നടക്കുമ്പോഴാണ് ലാരിജാനി മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത്. സമീപപ്രദേശങ്ങളിൽ ബോംബുകൾ വീണ് പുക ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും അദ്ദേഹം സംഭാഷണം നിർത്തിയില്ല. ‘ഇറാൻ ജനതയുടെ ധീരതയും കരുത്തും മനസ്സിലാക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടിരിക്കുന്നു. അമേരിക്ക എത്രത്തോളം സമ്മർദം ചെലുത്തുന്നുവോ അത്രത്തോളം ഇറാൻ ജനതയുടെ ആത്മവീര്യം വർധിക്കുകയേ ഉള്ളൂ,’ അഭിമുഖത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. സമാധാനപരമായ റാലികൾക്ക് നേരെ ആക്രമണം നടത്തുന്നത് ശത്രുക്കളുടെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിസൈൽ ആക്രമണത്തിലും പതറാതെ റാലിയിൽ തുടരുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ രാഷ്ട്രീയ നിരീക്ഷകൻ ത്രിതാ പാർസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മിസൈലുകൾ കണ്മുന്നിൽ പതിക്കുമ്പോഴും പരിഭ്രാന്തരാകാതെ തക്ബീർ വിളികളുമായി സ്‌ഫോടനം നടന്ന ഇടത്തേക്ക് ജനങ്ങൾ മാർച്ച് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ‘ഒരാൾ പോലും ഓടിയൊളിക്കാൻ ശ്രമിക്കുന്നില്ല, ആരും ഓടുന്നില്ല. പകരം സ്‌ഫോടനം നടന്ന ഇടത്തേക്ക് അവർ ധീരമായി നടന്നുനീങ്ങുന്നു,’ ത്രിതാ പാർസി നിരീക്ഷിച്ചു.

Also read: