10/06/2026
[fontresizer_tawhidurrahmandear_widget]

Tags :ഇറാൻ യുദ്ധം

World

ഇറാനോട് യുദ്ധം ചെയ്യാൻ ഐഎസ് ഭീകരന്മാർ; ജയിലിൽ കഴിയുന്നവരെ തുറന്നുവിട്ട് രഹസ്യ ക്യാമ്പുകളിലേക്ക്

മോസ്‌കോ/തെഹ്റാൻ: ഇറാനെതിരെ പോരാടാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരെ രംഗത്തിറക്കാൻ പാശ്ചാത്യ ശക്തികൾ നീക്കം നടത്തുന്നതായി വമ്പൻ വെളിപ്പെടുത്തൽ. സിറിയയിലെ വിവിധ തടവറകളിൽ കഴിയുകയായിരുന്ന തീവ്രസംഘങ്ങളെ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ തുറന്നുവിട്ട്, ഇറാഖിലെ രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് വെളിപ്പെടുത്തി. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിൽ നടന്ന ഒമ്പത് മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷാ മേധാവിമാരുടെ കൗൺസിൽ യോഗത്തിലാണ്(സിഐഎസ്) ഈ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. റഷ്യൻ മാധ്യമമായ ‘ആർ.ടി’ [&Read More

Iran

‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More

Iran

മിസൈൽ വീണു തകർന്ന കെട്ടിടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷം; തെളിവുകൾ മായ്ച്ചുകളയുന്നോ? ചോദ്യങ്ങളുമായി ഇസ്രയേൽ

തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം [&Read More

Iran

ഇറാഖിൽ യുദ്ധവിമാനം തകർന്ന് 4 യുഎസ് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സെൻട്രൽ കമാൻഡ്

ബഗ്ദാദ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യോമസേനയുടെ ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ദൗത്യത്തിനിടെ അപ്രതീക്ഷിതമായാണ് അപകടമുണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡിനെ(സെന്റ്‌കോം) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ആക്രമണമോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതോ അല്ല അപകടത്തിന് കാരണമെന്നാണ് സെന്റ്‌കോം വിശദീകരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ ആകാം ഇതിലേക്ക് [&Read More

World

‘അങ്ങനെ ചെയ്താൽ അരമണിക്കൂർ കൊണ്ട് പശ്ചിമേഷ്യ ഒന്നാകെ ഇരുട്ടിലാകും, യുഎസ് സൈനികരെ വേട്ടയാടാൻ

തെഹ്റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്നും, ആ ഇരുട്ടിൽ ജീവൻ രക്ഷിക്കാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും മുതിർന്ന ഇറാനിയൻ നേതാവ് അലി ലാരിജാനി മുന്നറിയിപ്പ് നൽകി. അതിവേഗം യുദ്ധം വിജയിക്കാനാകുമെന്ന ട്രംപിന്റെ പരാമർശത്തോടും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറച്ച് ട്വീറ്റ് ഇട്ട് യുദ്ധം ജയിക്കാനാകില്ലെന്നും ലാരിജാനി വ്യക്തമാക്കി. ഇറാന്റെ വൈദ്യുതി ശേഷി [&Read More

World

യുഎസ് വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം; രണ്ട് നാവികർക്ക് പരിക്ക്

തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More

Iran

സക്കർബർഗിനും പണികിട്ടി; ഇസ്രയേലിലെ ഓഫീസ് പൂട്ടി മെറ്റ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജീവനക്കാർക്ക്

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More

World

‘ഇറാന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളുടെ ചിത്രം പങ്കുവെച്ചാൽ 5 വർഷം തടവ്’; നെതന്യാഹു സർക്കാർ

തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More