09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode Corporation

Main story

ദേശീയഗാനവുമായി മേയർ, വന്ദേമാതരവുമായി ബിജെപി കൗൺസിലർമാർ; കോഴിക്കോട് കോർപറേഷനിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ നാടകീയ രംഗങ്ങൾ. ഭരണസമിതി അംഗങ്ങൾ ഒരേ സമയം ദേശീയഗാനവും വന്ദേമാതരവും ആലപിക്കുകയായിരുന്നു. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടിയപ്പോൾ, ബിജെപി കൗൺസിലർമാർ ഇതിനൊപ്പം വന്ദേമാതരം ആലപിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുണ്ടായ ഈ സംഭവം കോർപറേഷനിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.Read More

Kerala

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു; 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണായി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം കെട്ടിടത്തിന് താഴെ ഷട്ടറിനോട് ചേർന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുകളിലെ സ്ലാബ് ഇവർക്ക് മേൽ പതിച്ചത്. [&Read More

Kerala

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർജെഡി

കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും [&Read More