ഇസ്രയേലും ലെബനനും തമ്മിൽ നിലവിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനിടെ തെക്കൻ ലെബനനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരു ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.Read More
Tags :lebanon
‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More
തെൽ അവീവ്: ലബനാൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇസ്രയേലും. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കെട്ടിടങ്ങളിൽനിന്നും ഫ്‌ലാറ്റുകളിൽനിന്നും ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങിയോടി. അതേസമയം, ഭൂചലനത്തിൽ ഇസ്രയേലിലോ ലബനാനിലോ നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ [&Read More
ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More
ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ
ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More
ബൈറൂത്ത്: മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇറാനെതിരായ ഇസ്രയേൽ നീക്കങ്ങൾക്കും അയത്തുള്ള ഖാംനഇയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും തിരിച്ചടിയായാണ് ലബനാനിൽ നിന്നും ഹിസ്ബുല്ല റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച പുതിയ സംഘർഷത്തിൽ ഇതാദ്യമായാണ് ഹിസ്ബുല്ല നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളം ലക്ഷ്യമാക്കിയായിരുന്നു ഇന്ന് പുലർച്ചെ ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേൽ [&Read More
‘ഏത് ആക്രമണവും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജം; ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ വില
തെഹ്റാന്‍: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്റെ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഗായി ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ മുന്നൊരുക്കത്തെ കുറിച്ച് വക്താവ് പ്രതികരിച്ചത്. ‘ഇറാനെതിരെ എന്തെങ്കിലും സാഹസികതയ്ക്ക് മുതിര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ഞങ്ങളുടെ സായുധ സേന ഏത് [&Read More
ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചുകഴിയുന്ന ലബനാന്‍ ഒരു പാഠമാണ്-ലിയോ മാര്‍പാപ്പ
റോം: യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്‍ലാമോഫോബിയ (ഇസ്‍ലാം മതവിദ്വേഷം) പലപ്പോഴും, വ്യത്യസ്ത മതവിശ്വാസികളെയും വംശീയരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആളിക്കത്തിക്കുന്നതാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളിലെ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഐടിഎ എയര്‍വേയ്സിന്റെRead More
ബെയ്റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. 155Read More