25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Mohan Bhagwat

Main story

‘യുവാക്കൾക്ക് ആർ.എസ്.എസിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. ഇന്ത്യയിലെ യുവതലമുറയ്ക്ക് ആർ.എസ്.എസ് മേധാവിയുടെ യാതൊരുവിധ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വിമർശിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ തുറന്നടി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വച്ചായിരുന്നു മോഹൻ ഭാഗവത് യുവതലമുറയുമായി സംവാദം സംഘടിപ്പിച്ചത്. പുതിയ തലമുറയുമായി അടുക്കാൻ ആർ.എസ്.എസ് നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം [&Read More

India

സർക്കാരിനെതിരായ വിദ്യാർഥി രോഷം ;’ജെൻ സി’യുമായി നേരിട്ട് കൂടിക്കാഴ്ച്ചക്കൊരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കും പിന്നാലെ പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാൻ ഒരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്Read More

India

‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’;

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ [&Read More

India

‘ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ല’

ന്യൂഡൽഹി: ആർ.എസ്.എസിന് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘടന സർക്കാർ സഹായം സ്വീകരിക്കുന്നില്ലെന്നും സർ സംഘ്‌ചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ആർ.എസ്.എസിനോട് രജിസ്റ്റർ ചെയ്യാനും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അയച്ച തുറന്നകത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഹിന്ദുമതം രജിസ്റ്റർ ചെയ്തിട്ടില്ല, ഇതുപോലെ രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. സർക്കാർ ഫണ്ട് ആവശ്യമുള്ളവർക്ക് മാത്രമാണ് രജിസ്ട്രേഷൻ വേണ്ടത്” Read More

India

‘നമ്മൾ ഹിറ്റ്‌ലറെപ്പോലെയല്ല, പാകിസ്താനുമായി ചർച്ചകൾക്കുള്ള വാതിലുകൾ എന്നും തുറന്നിരിക്കും’; ആർഎസ്എസ് മേധാവി മോഹൻ

പാകിസ്താനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനെ അനുകൂലിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. Read More

India

‘മോഹൻ ഭാഗവതിന്‍റെ നർമബോധം സമ്മതിക്കണം; ഞങ്ങള്‍ കുറേ ചിരിച്ചു’- ആർഎസ്എസ് വേദിയിൽ കരൺ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ മോഹൻ ഭാഗവതിനെ പ്രശംസിച്ച് ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ. മോഹൻ ഭാഗവത് മികച്ചൊരു പ്രാസംഗികനാണെന്നും അദ്ദേഹത്തിന്റെ നർമ്മബോധവും ചിന്തകളും തന്നെ ഏറെ സ്പർശിച്ചുവെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിലെ നെഹ്‌റു സെന്ററിൽ നടന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിവസമായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ‘ഭാഗവതിന്റെ വാക്കുകൾക്കും ചിന്തകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ നർമ്മബോധം അതിശയകരമാണ്, ഞങ്ങൾ ഒരുപാട് ചിരിക്കുകയും അദ്ദേഹത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു,’ [&Read More

India

ഹിന്ദുക്കള്‍ ഇല്ലാതെ ലോകത്തിന് നിലനില്‍പ്പില്ല-മോഹന്‍ ഭാഗവത്

ഇംഫാല്‍: ഹിന്ദുക്കളില്ലെങ്കില്‍ ലോകം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാതരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമാ തുടങ്ങിയ നാഗരികതകള്‍ ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാല്‍, നമ്മുടെ നാഗരികതയില്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹിന്ദു സമൂഹത്തെ ധര്‍മ്മത്തിന്റെ ആഗോള സംരക്ഷകനായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഭാരതം എന്നത് അനശ്വര നാഗരികതയുടെ പേരാണ് [&Read More

India

‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം

ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More