ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പ്രവേശനമുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. സമ്മേളനത്തിലെ സര്‍ക്കാര്‍ നിലപാടുകളും രാജ്യത്തെ പ്രധാന വിഷയങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചേക്കും. എസ്‌ഐആര്‍, വോട്ട് കൊള്ള, ചെങ്കോട്ട സ്ഫോടനം, ഡല്‍ഹി [&Read More
Tags :Narendra Modi
അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്
ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു. ഭരണഘടനാ [&Read More
‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര
ലക്‌നൗ: 500 വര്‍ഷം പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണവും ഹിന്ദു മൂല്യങ്ങളുടെ പ്രതീകവുമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയുള്ള ധ്വജാരോഹണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതീകമാണ് ഇവിടെ ഉയര്‍ന്ന പതാക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ ഇതോടെ ഉണങ്ങുന്നുവെന്നും മോദി പറഞ്ഞു. ‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും പ്രതീകവുമാണ് ഈ പതാക. ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്. സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് [&Read More
ന്യൂഡൽഹി: അടുത്തിടെ നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുല്ള സുരക്ഷാ ആശങ്കകൾ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നത്. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു പദ്ധതിയിട്ടിരുന്നെങ്കിലും, രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ യാത്ര പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സന്ദർശനത്തിനായി പുതിയ [&Read More
ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ:
ജോഹന്നാസ്ബര്‍ഗ്: സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ പുതിയ സൂചനയാണിത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തീരുമാനിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സ്വാഗതം [&Read More
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More
കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി [&Read More
തമിഴ്നാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (Read More
ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു
പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More
പട്‌ന: ബിഹാറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചനകള്‍ നല്‍കി 82 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. അതേസമയം, ജെഡിയു നില മെച്ചപ്പെടുത്തിയെങ്കിലും 68 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. എല്‍ജെപി ഏഴിടത്തും എച്ച്എഎം രണ്ടിടത്തും മുന്നിട്ടുനില്‍ക്കുന്നു. മറുവശത്ത്, മഹാസഖ്യത്തില്‍ ആര്‍ജെഡി ഒറ്റയ്ക്ക് പൊരുതുകയാണ്. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച വിഐപിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒരു [&Read More