മാഡ്രിഡ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നത തുടരുന്നതിനിടെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സ്‌പെയിൻ, യുഎസ് യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശനം നിഷേധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു നാറ്റോ സഖ്യരാജ്യം അമേരിക്കയ്ക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണും ആകാശവും വിട്ടുനൽകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സ്‌പെയിൻ. സ്‌പെയിനിലെ റോമൻ, റോട്ട എന്നീ സംയുക്ത സൈനിക താവളങ്ങൾ യുദ്ധസംബന്ധമായ [&Read More
Tags :Operation Epic Fury
റിയാദ്: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി. സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങളിലൊന്നായ ഇRead More
‘ഇസ്രയേലിനെ തൊട്ടാൽ ഉഗാണ്ട യുദ്ധത്തിനിറങ്ങും; രണ്ടാഴ്ച കൊണ്ട് തെഹ്‌റാൻ കീഴടക്കും’; മുന്നറിയിപ്പുമായി സൈനിക
കംപാല: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഗാണ്ട. സൈനിക മേധാവി ജനറൽ മുഹൂസി കൈനെറുഗബയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനും രാജ്യത്തെ നിർണ്ണായക ശക്തിയുമായ കൈനെറുഗബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിനെ നശിപ്പിക്കാനുള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും തങ്ങൾ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനകളിൽ, ഇറാന് കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. [&Read More
റെഡിമെയ്ഡ് ബങ്കറുകൾക്കായി ടെൻഡർ ക്ഷണിച്ച് പെന്റഗൺ; പശ്ചിമേഷ്യയിലെ സൈനികരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും വർഷിക്കുമ്പോൾ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങി പെന്റഗൺ. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ താവളങ്ങളിൽ സ്ഥാപിക്കാനായി കോൺക്രീറ്റ് ബങ്കറുകൾ വാങ്ങാൻ അമേരിക്കൻ സർക്കാർ ഔദ്യോഗിക കരാർ ക്ഷണിച്ചു. മേഖലയിലുടനീളമുള്ള തന്ത്രപ്രധാന യുഎസ് താവളങ്ങളിൽ സ്ഥാപിക്കുന്നതിനായി നൂറുകണക്കിന് ‘റെഡിമെയ്ഡ്’ ബങ്കറുകളാണ് പെന്റഗൺ വാങ്ങുന്നത്. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക കരാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, പശ്ചിമേഷ്യയിലെ സൈനിക [&Read More
റിയാദ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവെ, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാന്റെ വ്യാപകമായ മിസൈൽRead More
ബെയ്‌റൂത്ത്: ലബനാനിലും സംഘർഷം ശക്തമാകുന്നു. ഇസ്രയേൽ കരസേനയുടെ സൈനിക നീക്കത്തെ തടയാൻ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളിൽ ഐഡിഎഫിനു വൻ തിരിച്ചടിയേറ്റു. ഇസ്രയേൽ സൈന്യത്തെ ചെറുക്കാനായി ഹിസ്ബുല്ല സംഘങ്ങൾ നടത്തിയ രണ്ട് വ്യത്യസ്ത ഒളിയാക്രമണങ്ങളിൽ പത്ത് മെർക്കാവ ടാങ്കുകൾ തകർന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഹിസ്ബുല്ലയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് അവകാശവാദം ഉന്നയിച്ചത്. സൈന്യത്തിനു തിരിച്ചടിയേറ്റ വിവരം ഇസ്രയേൽ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലബനാനിലെ തന്ത്രപ്രധാനമായ കുന്നുകളിൽ വെച്ചാണ് ഹിസ്ബുല്ല ഇസ്രയേൽ ടാങ്ക് വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. അത്യാധുനിക [&Read More
സലാല/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒമാൻ തീരത്തേക്കും വ്യാപിക്കുന്നു. ഒമാനിലെ സലാല തുറമുഖത്തിന് സമീപം അമേരിക്കൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കപ്പലിനെ തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായി ഇറാൻ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ ഖാത്തം അൽRead More
വാഷിങ്ടൺ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്. മയാമിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ സംസാരിക്കവെയാണ് ഇറാൻ യുദ്ധത്തിലെ നിർണായകമായ ഈ ജലപാതയെക്കുറിച്ച് ട്രംപ് വിചിത്ര പരാമർശം നടത്തിയത്. ‘ഇറാൻ ട്രംപ് കടലിടുക്ക് തുറന്നുകൊടുക്കണം. സോറി, ഞാൻ ഉദ്ദേശിച്ചത് ഹോർമുസ് എന്നാണ്,’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സദസിൽ വലിയ ചിരി പടർത്തി. എന്നാൽ, തൊട്ടുപിന്നാലെ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”ക്ഷമിക്കണം, വലിയൊരു തെറ്റാണ് സംഭവിച്ചത്. ‘അദ്ദേഹത്തിന് [&Read More
തെല്‍ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇസ്രയേലിലെ ജനജീവിതം സ്തംഭിച്ചിട്ടില്ലെന്ന് മലയാളി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ‘ഇസ്രയേൽ മല്ലു’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള എൽദോ കുര്യാക്കോസാണ് തന്റെ പുതിയ വീഡിയോയിലൂടെ ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇസ്രയേലിലേക്ക് എത്തുന്ന മിസൈലുകൾക്ക് പ്രഹരശേഷി കുറവാണെന്നാണ് എൽദോ നിരീക്ഷിക്കുന്നത്. ‘കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശക്തി കുറഞ്ഞവയാണ് ഇപ്പോൾ വരുന്നത്. പക്ഷേ, ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്,’ അദ്ദേഹം വീഡിയോയിൽ [&Read More