01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Petrol Price

India

‘എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 125 രൂപയായേനെ’; വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ എഥനോൾ മിശ്രണം നിർണായക പങ്കുവഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ ചേർത്തത് കൊണ്ടാണ് വില വർധനവ് നിയന്ത്രിക്കാനായതെന്നും, അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില ഉയരുമായിരുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 [&Read More

Main story

ബിജെപി സംസ്ഥാനങ്ങളിൽ ഇന്ധനവില 100-ൽ താഴെ; ഏറ്റവും ഉയർന്ന നിരക്ക് ഇൻഡ്യ സഖ്യം

ന്യൂഡൽഹി: രാജ്യത്ത് പത്ത് ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില വർധിപ്പിച്ചതോടെ പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ രാഷ്ട്രീയ യുദ്ധം മുറുകുകയാണ്. പുതിയ വർധനയോടെ ലിറ്ററിന് ആകെ അഞ്ചു രൂപയാണ് കൂടിയത്. എന്നാൽ രാജ്യമൊട്ടാകെ വില വർധിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന കണക്കുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത്. ബിജെപി ഭരിക്കുന്ന [&Read More

Kerala

‘ഇന്ധനവില വർധന ജനദ്രോഹപരം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം’: പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ട‌ം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് [&Read More

Main story

പെട്രോൾ – ഡീസൽ വില കൂട്ടി കേന്ദ്രം; ലിറ്ററിന് 3 രൂപവർധന

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ഇരുട്ടടിയേകി ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായി. 90.67 രൂപയാണ് ഡീസൽ വില. കൊൽക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോൾ വില 100 രൂപ കടന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സി.എൻ.ജി വിലയും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് സി.എൻ.ജിക്ക് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയും [&Read More

Main story

ഇന്ധനവില വര്‍ധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രാദേശിക നികുതികളിലെ (വാറ്റ്) വ്യത്യാസമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലവർധനവിൽ മാറ്റമുണ്ടാകും. ചിലയിടങ്ങളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 5.30 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കം [&Read More