ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത പ്രഹരം. പാർട്ടിക്ക് ജയം ഉറപ്പായിരുന്ന ഏക രാജ്യസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ചുവെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. നേരത്തെ, ബിജെപിയുടെ ഭാഗത്തുനിന്നുള്ള കുതിരക്കച്ചവട ശ്രമങ്ങളെ ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മുഴുവൻ കുടുംബസമേതം കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലേക്ക് മാറ്റിയിരുന്നു. ക്രിമിനൽ കേസ് മറച്ചുവെച്ചെന്ന് പരാതി; പത്രിക തള്ളിമുൻ എംപിയും രാഹുൽ ഗാന്ധിയുടെ [&Read More
Tags :Resort Politics
എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ [&Read More
ബിജെപിയെ പേടിച്ച് ഷിന്‍ഡെ സേന? മുംബൈയിലെ കൗണ്‍സിലര്‍മാരെ മുഴുവന്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി
മുംബൈ: മുംബൈ കോര്പറേഷന് (ബിഎംസി) തെരഞ്ഞെടുപ്പില്‍ ബിജെപിRead More