02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

Main story

‘ദേശസ്‌നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനാവില്ല’; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിദ്യാലയങ്ങളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ. വ്യക്തിയുടെ മനസ്സാക്ഷിയെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേശസ്‌നേഹം ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ആലപിക്കുന്നത് സംബന്ധിച്ച് ജനുവരി 28Read More

India

‘യുഎപിഎ ദുരുപയോഗം വിക്ഷിത് ഭാരത് മാതൃകയല്ല’- ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

ബെംഗളൂരു: രാജ്യത്തിന്റെ വികസന കുതിപ്പിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും ബലികഴിക്കപ്പെടരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങളുടെ അമിത ഉപയോഗവും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രീതിയും വികസിത രാഷ്ട്രത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047Read More

India

‘മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവകാശികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ?’; കേന്ദ്രത്തോടും ആർബിഐയോടും സുപ്രീം

ന്യൂഡൽഹി: മരിച്ച വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവരുടെ നിയമപരമായ അവകാശികൾക്ക് ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന തടസ്സങ്ങളെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും (Read More

Main story

‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More

India

കമ്പനികൾ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും; ആർത്തവ അവധി നിർബന്ധമാക്കാനാവില്ലെന്ന് സുപ്രീം കോടതി

രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചുRead More

Kerala

‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, ശബരിമലയിൽ യുവതീപ്രവേശം വേണ്ട’; സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം മാർച്ച് 14Read More

Kerala

‘മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമവിരുദ്ധം’; സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ വഖഫ് ബോർഡ് സുപ്രീം

ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി നിയമിച്ച നടപടി വഖഫ് നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോർഡിന്റെ വാദം. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ വഖഫ് ട്രിബ്യൂണലിന് മാത്രമേ അധികാരമുള്ളൂ എന്ന് ബോർഡ് ഹർജിയിൽ ചൂണ്ടിക്കാട്ടി. വഖഫ് ആക്ട് സെക്ഷൻ 83 (1) പ്രകാരം തർക്കഭൂമികളിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് [&Read More

India

‘മുസ്‌ലിം ആയതിന്റെ പേരിൽ മകളുടെ സുഹൃത്തിന്‌ ഡൽഹിയിൽ വീട് നിഷേധിച്ചു’; അനുഭവം പറഞ്ഞ്

ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട [&Read More

India

‘ഇത് നികുതിപ്പണമാണ്, പ്രീണനത്തിനുള്ളതല്ല’; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൽ തമിഴ്‌നാടിനോട് വിശദീകരണം തേടി സുപ്രീം

ന്യൂഡൽഹി: വോട്ട് ലക്ഷ്യമിട്ട് തെരരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം ‘നിരുത്തരവാദപരമായ’ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നികുതിദായകരോടുള്ള അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്‌കോമുകൾ) വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മുന്നൊരുക്കമില്ലാതെ പെട്ടെന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന്റെ കാരണമെന്തെന്ന് തമിഴ്‌നാട് സർക്കാരിനോട് കോടതി പ്രത്യേകം ചോദിച്ചു. 2024Read More