02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

Kerala

‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാണെന്നും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ ഗോവർധൻ അവകാശപ്പെടുന്നു. കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം (Read More

Kerala

‘കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം’; അയോഗ്യതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. സിപിഎം നേതാവ് എം.വി നികേഷ് കുമാർ നൽകിയ ഹരജിയിലാണ് കോടതി വിധി. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പുകളിൽ ഷാജിക്ക് മത്സരിക്കുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2016Read More

Main story

‘കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം’-നികേഷ് കുമാര്‍ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി നികേഷ് കുമാർ. അഴീക്കോട് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിച്ച അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് തേടിയെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കിയ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി [&Read More

Main story

‘അജിത് പവാർ എൻഡിഎ വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് അറിഞ്ഞു; പ്രതിപക്ഷ പാർട്ടികളുടെ ഭാവി എന്താകുമെന്ന്

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. അജിത് പവാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിടാൻ തീരുമാനിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നത് സംശയകരമാണെന്ന് മമത ചൂണ്ടിക്കാട്ടി. ഹൂഗ്ലിയിലെ സിംഗൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ന് രാവിലെയാണ് ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്. രാജ്യത്ത് [&Read More

Main story

‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്‌ഐആറില്‍ തെര.

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More

Main story

‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍

ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ [&Read More

Entertainment

കരിഷ്മയുടെ വിവാഹമോചന രേഖകൾ വേണം; സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബോളിവുഡ് താരം കരിഷ്മ കപൂറും അന്തരിച്ച വ്യവസായി സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചന രേഖകൾ ആവശ്യപ്പെട്ട് സഞ്ജയുടെ മൂന്നാം ഭാര്യ പ്രിയ കപൂർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രിയയുടെ ഈ നീക്കം തികച്ചും ‘നിസ്സാരവും’ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കരിഷ്മ കോടതിയിൽ വ്യക്തമാക്കി. സഞ്ജയ് കപൂറിന്റെ നിയമപരമായ അവകാശി താനാണെന്നും ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള അനന്തരാവകാശ കേസിലെ നടപടികൾ പൂർത്തിയാക്കാൻ 2016ലെ വിവാഹമോചന രേഖകൾ അനിവാര്യമാണെന്നുമാണ് പ്രിയയുടെ വാദം. എന്നാൽ തന്റെ കക്ഷിയുടെ അതീവ [&Read More

India

‘തീപ്പിടിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അവിടെ നിന്ന് പണവും കണ്ടെത്തിയിട്ടില്ല’; വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ

ന്യൂഡൽഹി: വിവാദമായ പണം കണ്ടെത്തൽ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ പാർലമെന്ററി പാനലിന് മുന്നിൽ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെ പണം കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീപിടിത്തം നടന്ന സമയത്ത് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തുനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് വർമ്മ [&Read More

India

വാട്‌സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ​ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More