തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21Read More
Tags :Thrissur Pooram
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി. എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ [&Read More
തൃശൂർ: പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികളായ ഷാജിയും ഭവാനിയും. ഉച്ചഭക്ഷണം കഴിക്കാൻ പോയതും സ്ഫോടന ശബ്ദം കേട്ടയുടൻ പ്രാണരക്ഷാർത്ഥം ഓടിയതുമാണ് ഇവർക്ക് തുണയായത്. ഇരുനിലംകോട് സ്വദേശി ഷാജി (40) ഉച്ചയ്ക്ക് രണ്ടര വരെ വെടിക്കെട്ടുപുരയിൽ സജീവമായിരുന്നു. 11 വർഷമായി പടക്ക നിർമാണരംഗത്ത് പണിയെടുക്കുന്ന ഷാജി, മരുന്ന് നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ നിമിഷങ്ങളാണ് ഷാജിയുടെ ജീവൻ രക്ഷിച്ചത്. തിരികെ ജോലിസ്ഥലത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. ഒപ്പമുണ്ടായിരുന്ന [&Read More
‘ഇത്തവണ വെടിക്കെട്ടില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും’; തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ: ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഒഴിവാക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കുമെന്നും സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. നിലവിൽ 14 പേർ മരിച്ച അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് ദേവസ്വം [&Read More
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; ആറ് മരണം, നിരവധിപേർക്ക് പരിക്ക്
തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പരിക്കേറ്റതായാണ് വിവരം. ഉച്ച തിരിച്ച് 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. നാൽപതോളം പേർക്ക് [&Read More
പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ; തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തുടർനടപടിയില്ല
തൃശൂർ: വിവാദമായ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായി ആക്ഷേപം. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ നൽകിയ രഹസ്യ നിർദേശത്തെത്തുടർന്നാണ് റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്നാണ് സൂചന. 2024 ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെയാണ് ചരിത്രത്തിലാദ്യമായി തൃശൂർ പൂരം അലങ്കോലപ്പെട്ടത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, [&Read More