27/09/2026
[fontresizer_tawhidurrahmandear_widget]

Tags :UP Police

India

കോളറിന് പിടിച്ച് വലിച്ച് സ്റ്റേഷനിലേക്ക്; ഡ്രൈനേജ് തർക്കത്തിൽ യുപിയിൽ ബിജെപി കൗൺസിലറെ നടുറോഡിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ബിജെപി കൗൺസിലർക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ വാർഡ് 16 കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ കൗൺസിലറുടെ കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിരുന്നത്. അടുത്തിടെ നഗരസഭ ഇവിടെ [&Read More

India

യുപിയിൽ പള്ളി പൊളിച്ചുനീക്കി; തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്‌സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടി. പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി [&Read More

India

ഹിന്ദു യുവതിക്ക് 10 ലക്ഷം ഓഫർ ചെയ്ത് മുസ്‌ലിം യുവാക്കളെ ‘ലവ് ജിഹാദ്’

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മുസ്ലിം യുവാക്കളെ ‘ലവ് ജിഹാദ്’, കൂട്ടബലാത്സംഗ കേസുകളിൽ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയ ഹിന്ദുത്വ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാവ് നകുൽ ഗുർജാറാണ് പോലീസിന്റെ പിടിയിലായത്. ഹിന്ദു യുവതിക്ക് 10 ലക്ഷം രൂപയും ജോലിയും ഓഫർ ചെയ്തായിരുന്നു ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്. മുസ്ലിം യുവാക്കളിൽനിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കെണിയൊരുക്കിയതെന്ന് സംഭവത്തിൽ പങ്കാളിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ [&Read More

Crime

ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അതിക്രമിച്ചു കയറി പിരിച്ചുവിട്ട കരാറുകാരൻ മാനേജരെയും ഡെപ്യൂട്ടി മാനേജരെയും

ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Read More

India

പ്രധാനമന്ത്രിക്കെതിരായ പരാമർശം: ഗായിക നേഹ സിംഗ് റാത്തോഡിന് വാരണാസി പോലീസിന്റെ നോട്ടീസ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More

India

പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദാഹരിച്ച് പ്രസംഗം; യു.പിയില്‍ ‘ഇന്‍സ്റ്റഗ്രാം സ്റ്റാര്‍’ എസ്.ഐക്ക് സസ്പെന്‍ഷന്‍

ലഖ്‌നൗ: പ്രവാചകന്‍ മുഹമ്മദ് നബിയെയും പെണ്‍മക്കളുടെ സംരക്ഷണത്തെയും കുറിച്ച് പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശിലെ കനൗജില്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോഴോവര്‍മാരുള്ള അഫാഖ് ഖാനെതിരെയാണു നടപടി. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പുരാതന അറേബ്യയിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചാണ് അഫാഖ് ഖാന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന അനാചാരം നിലനിന്നിരുന്നതായും മുഹമ്മദ് നബിയുടെ വരവോടെയാണ് പെണ്‍മക്കള്‍ക്ക് [&Read More