‘പണമല്ല പവറാണ് പ്രശ്‌നം; കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങും’, കിട്ടാവുന്ന എല്ലാ മാർഗവും
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പണമല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സ്ഥാപനമായതിനാൽ എൻടിപിസിയുമായി കരാറിലേർപ്പെടുന്നതിൽ മറ്റ് നിയമതടസ്സങ്ങളോ ആക്ഷേപങ്ങളോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മുൻപ് യൂണിറ്റിന് 4.29 [&Read More