06/09/2026
[fontresizer_tawhidurrahmandear_widget]

Tags :VM Sudheeran

Kerala

‘പാർട്ടിയിൽ യെസ് ബോസ് സംസ്കാരം അല്ല’; മദ്യനികുതിയിൽ വി.എം സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ

തിരുവനന്തപുരം: കോൺഗ്രസിൽ ‘യെസ് ബോസ്’ സംസ്കാരമില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യനികുതി വർധനവിൽ മുതിർന്ന നേതാവ് വി.എം സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ഏകഛത്രാധിപതികളില്ലെന്നും സിപിഐഎമ്മിലെപ്പോലെ ഏകാധിപത്യ പ്രവണതയല്ല കോൺഗ്രസിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ചത് വെറുമൊരു നികുതി നിർദേശം മാത്രമാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി പുതിയ അബ്കാരി നയം വന്നതിനു ശേഷം മാത്രമേ തീരുമാനിക്കൂ. മദ്യം വാങ്ങാനുള്ള പ്രായപരിധി സംബന്ധിച്ച് നിലവിൽ നിയമമുണ്ടെങ്കിലും അത് കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. [&Read More

Kerala

‘വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടേത്; സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല, ലക്ഷ്യം സ്വന്തം നേട്ടങ്ങൾ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടെ രീതിയിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി തനിക്ക് യാതൊരു വിരോധവുമില്ലെന്നും, സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വെള്ളാപ്പള്ളി സ്വന്തം നേട്ടങ്ങൾക്കും ധനശേഖരണത്തിനുമായാണ് പ്രവർത്തിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ്. ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. മഹേശന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ [&Read More

Kerala

‘മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെയും ബിജെപിയെയും വെള്ളാപ്പള്ളി സ്വാധീനിച്ചു’: വി.എം. സുധീരൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി [&Read More

Kerala Politics

ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More