22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Yogi Adityanath

India

ഡൽഹിയിലെ വായുവിനെ ‘ഗ്യാസ് ചേംബറി’നോട് ഉപമിച്ച് യോഗി ആദിത്യനാഥ്, ‘ഗോരഖ്പൂരിലെ വായു ശുദ്ധം’

ലഖ്‌നൗ: ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ തലസ്ഥാനത്തെ വായു നിലവാരം അതീവ ഗുരുതരമാണെന്നും അവിടെ ജീവിക്കുന്നത് ഗ്യാസ് ചേംബറിനുള്ളിൽ കഴിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഡൽഹിയിലെ അവസ്ഥ നോക്കൂ, അവിടെ ജീവിതം ശ്വാസംമുട്ടിക്കുന്നതായി മാറിയിരിക്കുന്നു. വായു മലിനീകരണം കാരണം കണ്ണുകളിൽ എരിച്ചിലും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. പ്രായമായവരും കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന സാഹചര്യമാണ് [&Read More

India

യുപിയിൽ വാഹനം തടഞ്ഞ് പരസ്യമായി കൊമ്പുകോർത്ത് ബിജെപി എംഎൽഎയും മന്ത്രിയും; റോഡ് നന്നാക്കാത്തത്‌

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ രംഗത്തിറങ്ങിയത് ഭരണകക്ഷിയെ വെട്ടിലാക്കി. ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ വാഹനവ്യൂഹം ചർഖരി എംഎൽഎ ബ്രിജ്ഭൂഷൺ രജ്പുത്തും അനുയായികളുമാണ് തടഞ്ഞത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിലും റോഡുകൾ തകർന്നു കിടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു നീക്കം. ജൽ ജീവൻ മിഷന്റെ പദ്ധതികൾ പാതിവഴിയിൽ നിലച്ചതും റോഡുകൾ നന്നാക്കാത്തതും സംബന്ധിച്ച് എംഎൽഎയും മന്ത്രിയും തമ്മിൽ തെരുവിൽ രൂക്ഷമായ തർക്കമുണ്ടായി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സ്ഥിതി വഷളായെങ്കിലും, ഒടുവിൽ [&Read More

India

‘ശങ്കരാചാര്യനാണോ എന്ന് ചോദിക്കാൻ എന്ത് അധികാരം?’; യോഗിക്കെതിരെ ഉമാ ഭാരതി

ഭോപ്പാൽ/ലക്‌നൗ: പ്രയാഗ്രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഏറ്റവുമൊടുവിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിയും ശങ്കരാചാര്യർക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വാമി അവിമുക്തേശ്വരാനന്ദിനോട് ശങ്കരാചാര്യനാണെന്നതിന്റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഭരണകൂട നടപടിയെ ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. [&Read More

India

”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും

പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More