29/03/2026
[fontresizer_tawhidurrahmandear_widget]

‘അല്‍സിബ്‌തൈന്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്’ പദ്ധതിക്ക് ഖത്തറില്‍ തുടക്കം

 ‘അല്‍സിബ്‌തൈന്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്’ പദ്ധതിക്ക് ഖത്തറില്‍ തുടക്കം

ദോഹ: ഗ്ലോബല്‍ സാദാത്ത് അസോസിയേഷന്‍ ആരംഭിക്കുന്ന പ്രഥമ സംരംഭമായ ‘അല്‍-സിബ്‌തൈന്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്’ പദ്ധതിക്ക് ഖത്തറില്‍ ഔദ്യോഗിക തുടക്കം കുറിച്ചു. ദോഹയിലെ dusitD2 ഹോട്ടലില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സയ്യിദന്‍മാരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതോടൊപ്പം മതധാര്‍മിക മൂല്യങ്ങളോടൊപ്പം ഭൗതികവിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഗ്ലോബല്‍ സാദാത്ത് അസോസിയേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.എം സയ്യിദ് ഹുസൈന്‍ ജിഫ്രി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് സിറാജുദ്ധീന്‍ ഖത്തര്‍ സ്വാഗതവും സെക്രട്ടറി സയ്യിദ് ഹിഷാം നന്ദിയും പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് പദ്ധതിക്കാവശ്യമായ ധനസമാഹരണത്തിന്റെ ഉദ്ഘാടനം കെ.ബി ഹാജി കാസര്‍കോട്, മൂസ താനൂര്‍ എന്നിവരില്‍നിന്നും ഫണ്ട് സ്വീകരിച്ച് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ജംഷീര്‍ തങ്ങള്‍ ഒമാന്‍, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ഹിഷാം, സയ്യിദ് ഫതഹുല്ല സഖാഫ്, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍, സയ്യിദ് ഹാഷിര്‍ ഖുദുസി, സയ്യിദ് നാസിം ബാഫഖി, സയ്യിദ് ബിലാല്‍ സഖാഫ് ചടങ്ങില്‍ പങ്കെടുത്തു.

Also read: