04/03/2026
[fontresizer_tawhidurrahmandear_widget]

വി.ഡി സതീശന്റെ നിർണ്ണായക നീക്കം; ശശി തരൂരിനെ വീട്ടിലെത്തി കണ്ടു

 വി.ഡി സതീശന്റെ നിർണ്ണായക നീക്കം; ശശി തരൂരിനെ വീട്ടിലെത്തി കണ്ടു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശശി തരൂർ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ തരൂരിന്റെ ഫ്‌ലാറ്റിലെത്തിയാണ് സതീശൻ ചർച്ച നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരൂർ സജീവമായി നേതൃനിരയിലുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി.

കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തരൂർ, നേരത്തെ ഹൈക്കമാൻഡുമായി ചില അതൃപ്തികൾ പങ്കുവെച്ചിരുന്നെങ്കിലും ഇപ്പോൾ പൂർണ്ണമായും പാർട്ടി ലൈനിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിന്റെ പ്രകടന പത്രികയും ദർശന രേഖയും തയ്യാറാക്കുന്നതിൽ തരൂരിന്റെ വൈദഗ്ധ്യം പാർട്ടി പ്രയോജനപ്പെടുത്തും. യുവാക്കളുമായും വിവിധ മേഖലകളിലെ പ്രമുഖരുമായും ചർച്ചകൾ നടത്തി മുന്നണിയെ ശക്തിപ്പെടുത്താനാണ് തീരുമാനം.

അതേസമയം, കോൺഗ്രസ് വിടുമെന്ന പ്രചാരണങ്ങളെ തരൂർ തള്ളിക്കളഞ്ഞു. തന്റെ ജീവിതത്തിൽ ഒരേയൊരു പാർട്ടിയേ ഉള്ളൂവെന്നും അത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും, തീരദേശ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും. സമുദ്രത്തിന്റെ മക്കൾക്കായി കടൽഭിത്തിയും പുലിമുട്ടുകളും അടിയന്തരമായി നിർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: