24/04/2026
[fontresizer_tawhidurrahmandear_widget]

കോൺഗ്രസ് വിട്ട മുൻ സംസ്ഥാന അധ്യക്ഷൻ മണിക്കൂറുകൾക്കകം തിരിച്ച് പാർട്ടിയിലേക്ക്

 കോൺഗ്രസ് വിട്ട മുൻ സംസ്ഥാന അധ്യക്ഷൻ മണിക്കൂറുകൾക്കകം തിരിച്ച് പാർട്ടിയിലേക്ക്

ഡിസ്പൂർ – 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം രാഷ്ട്രീയക്കളത്തിൽ വൻ നാടകീയ നീക്കങ്ങൾ. മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഇന്ന് രാവിലെ 8 മണിയോടെ തന്റെ ഔദ്യോഗിക രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറിയതോടെയാണ് ഇതിന് തുടക്കം കുറിച്ചത്. സംസ്ഥാന നേതൃത്വത്തിൽ താൻ അവഗണിക്കപ്പെടുന്നുവെന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു 32 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ അപ്രതീക്ഷിത നീക്കം.

എന്നാൽ ഭൂപൻ ബോറയുടെ രാജി പുറത്തുവന്നതിനു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സീറ്റ് വാഗ്ദാനവുമായി രംഗത്തെത്തി. ബിജെപിയുടെ വാതിൽ ബോറയ്ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും തന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.

എന്നാൽ ഗൗരവ് ഗൊഗോയ്, ജിതേന്ദ്ര സിംഗ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അടിയന്തിരമായി നടത്തിയ നീക്കങ്ങൾ ബോറയെ തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിച്ചു. ഇവർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ഭൂപൻ ബോറ രാഹുൽ ഗാന്ധിയുമായി ഏകദേശം 15 മിനിറ്റോളം ഫോണിൽ സംസാരിക്കുകയും പാർട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ബോറയെ ബിജെപി പാർട്ടിയിലെടുക്കാൻ മൂന്ന് വർഷം മുമ്പ് തയ്യാറായിരുന്നുവെന്നും അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം നൽകാമെന്ന് ആലോചിച്ചിരുന്നതായും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബിജെപിയുടെ ഓപറേഷൻ ലോട്ടസിന് മാസ്റ്റർ പ്ലാനിലൂടെ ചെക്ക് വെച്ചിരിക്കുകയാണ് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്.

Also read: