07/03/2026
[fontresizer_tawhidurrahmandear_widget]

മഞ്ചേശ്വരം കൊലപാതകം: ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്; കത്തി മുൻകൂട്ടി വാങ്ങിവച്ചു

 മഞ്ചേശ്വരം കൊലപാതകം: ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്; കത്തി മുൻകൂട്ടി വാങ്ങിവച്ചു

മഞ്ചേശ്വരം: ഏകമകളെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്തിയ ഉമ്മർ ഫാറൂഖ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ്. വ്യാജ പാസ്‌പോർട്ട് കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്. ഗൾഫിൽ നിന്നെത്തിയ ഉമ്മറിനെ വിമാനത്താവളത്തിൽ വെച്ച് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, കൃത്യം നടത്തുന്നതിനായി കത്തി മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്.

ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18), ഭാര്യയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞി (53) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാര്യയുടെ പേരിൽ എഴുതിനൽകിയ 10 സെന്റ് സ്ഥലം തിരികെ വേണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. എന്നാൽ മകളുടെ പഠനത്തിനായി ഭൂമി വേണമെന്ന് താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച ജുമൈലയുടെ കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഷേക്കുഞ്ഞി മരിച്ചത്. ലഹരിക്ക് അടിമയായ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Also read: