06/03/2026
[fontresizer_tawhidurrahmandear_widget]

പിണറായി വിജയൻ മൂന്നാമതും അധികാരമേൽക്കാൻ വ്യക്തമായ സാധ്യത; സർക്കാരിനെ കുറിച്ച് മോശം അഭിപ്രായമില്ല-വെള്ളാപ്പള്ളി നടേശൻ

 പിണറായി വിജയൻ മൂന്നാമതും അധികാരമേൽക്കാൻ വ്യക്തമായ സാധ്യത; സർക്കാരിനെ കുറിച്ച് മോശം അഭിപ്രായമില്ല-വെള്ളാപ്പള്ളി നടേശൻ

പിണറായി വിജയന്‍, വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ഷെയർ കൂടാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ ചർച്ചയാകൂ. അതുകഴിഞ്ഞാൽ അക്കാര്യത്തിൽ ചർച്ച പോലും ഉണ്ടാകില്ല. യു.ഡി.എഫും എൽ.ഡി.എഫും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ഇപ്പോൾ ഈ വിഷയങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഇക്കാര്യത്തിൽ മാധ്യമവിചാരണയുടെ ആവശ്യമില്ല. സമുദായാംഗങ്ങൾ അവരവരുടെ രാഷ്ട്രീയം അനുസരിച്ചാകും വോട്ട് ചെയ്യുക. സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം ബോർഡ് യോഗം ചേർന്ന് എസ്.എൻ.ഡി.പി തങ്ങളുടെ നിലപാട് അറിയിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

Also read: