27/03/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ: വിവരം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

 തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ: വിവരം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകന് കേരള പൊലീസിൻ്റെ നോട്ടീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ കഴിഞ്ഞ ദിവസം കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതൊരു സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറുടെ വിശദീകരണം.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ബിജെപി സംസ്ഥാന ഘടകം വിശദീകരണം തേടിയിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന പഴയ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. ഈ കത്ത് അശ്രദ്ധമൂലം മറ്റ് പാർട്ടികൾക്കും അയച്ചുപോയതാണ് വിവാദത്തിന് കാരണമായത്. മാർച്ച് 21-ന് തന്നെ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ കത്ത് പിൻവലിച്ച് എല്ലാ പാർട്ടികൾക്കും കളക്ടർമാർക്കും പുതിയ അറിയിപ്പ് നൽകിയതായും കമ്മീഷൻ അറിയിച്ചു.

Also read: