27/03/2026
[fontresizer_tawhidurrahmandear_widget]

‘ദീർഘവീക്ഷണമുള്ള നേതാവ്, വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം’- പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ

 ‘ദീർഘവീക്ഷണമുള്ള നേതാവ്, വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം’- പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെയും പ്രശംസിച്ച് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ ‘മൈ ജിഓവി ഇന്ത്യ’ യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. നരേന്ദ്രമോദി ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രി നൽകിയ ആതിഥ്യം ഏറെ അഭിമാനകരമായിരുന്നുവെന്ന് മോഹൻലാൽ ഓർത്തെടുത്തു. ഓരോ കൂടിക്കാഴ്ചയിലും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ആ കാഴ്ചപ്പാടിലെ വ്യക്തതയും കരുത്തും ആരാധനയോടെയാണ് കാണുന്നത്. ഗുരുവായൂരിൽ വെച്ച് സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേദിയിൽ പ്രധാനമന്ത്രി കാണിച്ച ഊഷ്മളമായ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വാചാലനായി.

“വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് എന്ത് സഹായത്തിനും സമീപിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഒരു യോഗിയെപ്പോലെ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം നിലകൊള്ളുന്നത്. രാജ്യത്തെ ഒരു അമ്മയെപ്പോലെ സ്നേഹിക്കുന്ന അദ്ദേഹത്തിന് യാതൊരുവിധ ഈഗോയുമില്ല,” മോഹൻലാൽ കൂട്ടിച്ചേർത്തു. യോഗയെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Also read: