19/04/2026
[fontresizer_tawhidurrahmandear_widget]

വേണ്ട വിധത്തിൽ സഹായിക്കുന്നില്ല;പ്രതിരോധത്തിൽ അമേരിക്കയെ വിട്ടുപിടിച്ച് ഗൾഫ് രാജ്യങ്ങൾ

 വേണ്ട വിധത്തിൽ സഹായിക്കുന്നില്ല;പ്രതിരോധത്തിൽ അമേരിക്കയെ വിട്ടുപിടിച്ച് ഗൾഫ് രാജ്യങ്ങൾ

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ആക്രമിക്കപ്പെട്ട ഗൾഫ് രാജ്യങ്ങൾക്ക് വേണ്ട വിധത്തിൽ അമേരിക്ക പ്രതിരോധ സഹായം ഒരുക്കാത്തതിനാൽ ആയുധങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനൊരുങ്ങി ജിസിസി സഖ്യകക്ഷികൾ. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കിയത്. തങ്ങളെ വേണ്ടവിധം സഹായിക്കുന്നില്ലെന്നും, പകരം ഇസ്രയേലിന് കൂടുതൽ മുൻഗണന നൽകുന്നുവെന്നുമാണ് ഗൾഫ് രാജ്യങ്ങളുടെ പരാതി.

സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന് വിലയിരുത്തുന്നു. ഇതേത്തുടർന്ന് ഫ്രാൻസ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ ഈ രാജ്യങ്ങൾ നീക്കങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കുമ്പോഴും, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല എന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിലും ഇറാനുമായുള്ള നിഴൽ യുദ്ധങ്ങളിലും അമേരിക്കൻ നിലപാടുകൾ പലപ്പോഴും അവ്യക്തമാണെന്ന് ഇവർ ആരോപിക്കുന്നു. തങ്ങളുടെ മണ്ണിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയിൽ നിന്നുള്ള ആയുധങ്ങൾ യഥാസമയം ലഭിക്കാത്തതും ഗൾഫ് രാജ്യങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

അതേസമയം, യുക്രെയ്ൻ പോലുള്ള രാജ്യങ്ങൾ യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഡ്രോണുകളിലും ഇതര അത്യാധുനിക സാങ്കേതിക വിദ്യകളിലും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ കൂടുതൽ ആകൃഷ്ടരാണ്. അമേരിക്കൻ ആയുധങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ ഉപാധികളും നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് അവർ മറ്റ് വിപണികളെ തേടുന്നത്. റഷ്യയുമായും ചൈനയുമായും പ്രതിരോധ മേഖലയിൽ സഹകരിക്കുന്നത് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോഴും, സ്വന്തം സുരക്ഷ മുൻനിർത്തി ഇത്തരമൊരു ധീരമായ മാറ്റത്തിന് ഗൾഫ് രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. ഇത് ആഗോള ആയുധ വിപണിയിൽ അമേരിക്കയുടെ ആധിപത്യത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: