25/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ്’ നിർവീര്യമാക്കി ഇറാൻ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

 അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ്’ നിർവീര്യമാക്കി ഇറാൻ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിൽ പതിച്ച അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ് നിർവീര്യമാക്കി അധികൃതർ.

തെഹ്‌റാൻ: മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിൽ പതിച്ച അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ് നിർവീര്യമാക്കി അധികൃതർ. ഫെബ്രുവരി 28ന് ശേഷം ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ജനവാസ മേഖലയിൽ പതിച്ച ബോംബാണ് നിർവീര്യമാക്കിയത്. ഭൂമിക്കടിയിൽ ഏകദേശം 13 മീറ്റർ താഴ്ചയിൽ പുതഞ്ഞുപോയ ബോംബ് അതീവ ജാഗ്രതയോടെയാണ് പുറത്തെടുത്തതെന്ന് യസ്ദ് പ്രവിശ്യയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇസ്മായിൽ ദെഹസ്താനി അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസി തസ്‌നീം റിപ്പോർട്ട് ചെയ്തു.

ജി.ബി.യു-39 വിഭാഗത്തിൽപ്പെട്ട ഈ ബോംബ് ഭൂമിക്കടിയിലോ കോൺക്രീറ്റ് കവചങ്ങൾക്കുള്ളിലോ ഉള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്. ഒരു സാധാരണ വീടിന് മുകളിലാണ് ഇത് വന്ന് വീണതെങ്കിലും ഭാഗ്യവശാൽ പൊട്ടിത്തെറിച്ചില്ല. ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ വലിയൊരു ദുരന്തമാണ് ബോംബ് നിർവീര്യമാക്കിയതിലൂടെ ഒഴിവായത്. യാതൊരുവിധത്തിലുള്ള നാശനഷ്ടങ്ങളോ ആളപായങ്ങളോ ഇല്ലാതെയാണ് വിദഗ്ധ സംഘം ദൗത്യം പൂർത്തിയാക്കിയത്. നിർവീര്യമാക്കിയ ബോംബ് പിന്നീട് സുരക്ഷിതമായി മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഇത്തരം ബോംബുകൾ സൈനിക ഗവേഷണ കേന്ദ്രങ്ങളിൽ എത്തിച്ച് പഠന വിധേയമാക്കുന്നതാണ് ഇറാന്റെ രീതി. അമേരിക്കയുടെ സാങ്കേതിക വിദ്യ, നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കൾ, ഗതിനിയന്ത്രണ സംവിധാനങ്ങൾ, എന്നിവ വിശകലനം ചെയ്ത് സമാനമായ ആയുധങ്ങൾ വികസിപ്പിക്കുക, അല്ലെങ്കിൽ പ്രതിരോധ സംവിധാനങ്ങളിൽ മാറ്റം വരുത്തുക എന്നിവയായിരിക്കും ഇറാന്റെ ലക്ഷ്യമെന്നാണ് യുദ്ധ നിരീക്ഷകരുടെ വിലയിരുത്തൽ.

Also read: