03/05/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

 ഗസ്സയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

ജെറുസലേം: ഗസ്സയിലെ അൽ റിമാലിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും ഒൻപത് വയസ്സുകാരനായ മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിനുനേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒൻപതുകാരനും ജീവൻ നഷ്ടമായി.

ഭീകരരെ ലക്ഷ്യമിട്ടാണ് നീക്കം നടത്തിയതെന്ന് ഇസ്രയേൽ പ്രതികരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുവിഭാഗവും കരാർ ലംഘനം ആരോപിക്കുന്നതിനാൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മരിച്ചവരിൽ മറ്റു രണ്ടുപേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഫലസ്തീൻ പ്രതിരോധ ഏജൻസി അറിയിച്ചു.

Also read: