29/04/2026
[fontresizer_tawhidurrahmandear_widget]

കൊടും ചൂടിന് ആശ്വാസം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം

 കൊടും ചൂടിന് ആശ്വാസം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം

തിരുവനന്തപുരം: കടുത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ചൂട് തുടരുന്ന സാഹചര്യത്തിൽ, ഏറ്റവും ഉയർന്ന താപനില (39.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത ഉഷ്ണതരംഗത്തെത്തുടർന്ന് നിർജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ജനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി വിദ്യാലയങ്ങളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ രൂക്ഷമായ ഊർജ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. വർധിച്ച ആവശ്യം പരിഹരിക്കാനായി പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം തുടങ്ങി.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് റഗുലേറ്ററി കമ്മീഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് തേടിയിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ സംസ്ഥാനത്ത് നിലവിൽ നേരിടുന്ന ലോഡ്ഷെഡിങ്ങ് ഭീഷണി ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

Also read: