25/04/2026
[fontresizer_tawhidurrahmandear_widget]

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല

 നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. റാമിന് മുൻ‌കൂർ ജാമ്യമില്ല. എന്നാൽ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.

എന്നാല്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.

Also read: